CinemaGeneralLatest NewsMollywoodNEWS

മകളുടെ ക്ലിക്കില്‍ അതീവ സുന്ദരിയായി അമ്മ ; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റയെ പുതിയ ചിത്രം

നിമിഷ സജയനുള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വൈറസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിലെ പൂര്‍ണിമയുടെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്.

സിനിമയ്ക്ക് പുറമെ ഫാഷനില്‍ വേറിട്ട പരീക്ഷണവുമായെത്തുന്ന താരത്തിന്റെ പ്രാണയെന്ന ബോട്ടീക്കിനെ ആരാധകരും സിനിമാലോകവും ഒരുപോലെ സ്വീകരിച്ചിരുന്നു. ഡിസൈനിംഗിനോട് പണ്ടേ താല്‍പര്യമുണ്ടായിരുന്നുവെന്നും സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിൽ പൂര്‍ണിമ പങ്കുവെച്ച പുതിയൊരു ചിത്രമാണ് തരംഗമായിരിക്കുന്നത്.  പ്രാര്‍ത്ഥന പകര്‍ത്തിയ ചിത്രമാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ സജയനുള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. പുത്തന്‍ മേക്കോവറും വസ്ത്രവും കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. ബാങ്കോക്ക് ഫാഷന്‍ ബോട്ടീക്കിനാണ് താരം കോസ്റ്റിയൂം ക്രെഡിറ്റ് കൊടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button