CinemaGeneralIndian CinemaLatest NewsMollywood

എനിക്ക് ഇഷ്ടപ്പെട്ട ഇന്ദ്രന്റെ കഥാപാത്രം ഇതാണ്: പൂർണിമ പറയുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പൂർണിമ. അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താരം, 18 വർഷങ്ങൾക്ക് ശേഷം ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസിലൂടെയാണ് സിനിമയിലേക്ക് തിരിച്ചു വന്നത്. രാജീവ് രവി ഒരുക്കുന്ന തുറമുഖമാണ് ഇനി പുറത്തിറങ്ങാനുള്ള പൂർണിമയുടെ ചിത്രം. ഏറെ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിക്കുന്നത്. നിവിൻ പോളി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഉമ്മയായിട്ടാണ് പൂർണിമ ചിത്രത്തിൽ എത്തുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് തുറമുഖത്തിന്റെ പ്രധാന പ്രമേയം.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് പൂർണിമ. ഭർത്താവ് ഇന്ദ്രജിത്ത് അഭിനയിച്ചതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചാണ് പൂർണിമ പറയുന്നത്.

പൂർണിമയുടെ വാക്കുകൾ:

ഇന്ദ്രജിത്തിന്റെ സീരിയസ് വേഷങ്ങളെക്കാൾ എനിക്ക് ഇഷ്ടം കോമഡി കഥാപാത്രങ്ങളാണ്. എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള കഥാപാത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയൻ. എന്നാൽ, സിറ്റി ഓഫ് ഗോഡിലെ ഇന്ദ്രൻ ചെയ്ത കഥാപാത്രമാണ് ഏറ്റവും ഇഷ്ടം. വെട്ട് വിഷ്ണു, വട്ട് ജയൻ ആ ഒരു ലൈനുണ്ടല്ലോ. അതുപോലെ പയസ് ഇഷ്ടമാണ്. ഇന്ദ്രന്റെ സെൻസ് ഓഫ് ഹ്യൂമർ എനിക്ക് നന്നായി അറിയാം. എന്നാൽ, പ്രേക്ഷക എന്ന നിലയിൽ ഓൺസ്‌ക്രീനിൽ വളരെ കുറച്ച് മാത്രമേ അത് കണ്ടിട്ടുള്ളു. കഥാപാത്രങ്ങളിലൂടെ ഓൺസ്‌ക്രീനിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യാൻ ഇനിയാണ് അവസരങ്ങൾ കിട്ടേണ്ടത്. ടൈമിങ്ങ് പെർഫെക്ടാണ്.

പൃഥ്വിരാജിനെ കുറിച്ച് പറയുകയാണെങ്കിൽ, ആക്ടറെന്ന നിലയിൽ പൃഥ്വി അത്രയും വർക്ക് ചെയ്തിട്ടുണ്ട്. അളക്കാൻ പാടാണ്. കൂടുതൽ കണ്ടിരിക്കുന്നത് ആക്ടറിനെയാണ്. സംവിധായകൻ എന്ന നിലയിൽ പൃഥ്വിയിൽ നിന്നും ഇനിയും ഒരുപാട് വരാനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button