CinemaGeneralIndian CinemaKollywoodLatest News

കമല്‍ സാര്‍ അടുത്ത് വന്ന് നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു, അഞ്ച് നിമിഷത്തേക്ക് ഞാന്‍ അങ്ങ് പൊങ്ങി പോയി: വാസന്തി

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഏജന്റ് ടീന. 30 കൊല്ലമായി ഡാൻസ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന വാസന്തിയാണ് ടീനയെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വാസന്തി. ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് വാസന്തി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

വാസന്തിയുടെ വാക്കുകൾ:

കമൽ സാറിനെ പൊക്കിയെടുത്ത് ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആ രംഗത്തിൽ ഞാൻ വിറയ്ക്കുകയായിരുന്നു. അത് കറക്ടായിട്ട് തന്നെ വരണം. കാരണം കമൽ സാർ ഒരു ലെജന്റാണ്. സ്വപ്‌നമാണോ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.

ഫൈറ്റെല്ലാം ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത ഒരു റഫ് കട്ട് ഞങ്ങളെ കാണിച്ചിരുന്നു. അത് കണ്ടതിന് ശേഷം കമൽ സാർ അടുത്ത് വന്ന് നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ കൈ കൂപ്പി സാറിനോട് നന്ദി പറഞ്ഞു. അഞ്ച് നിമിഷത്തേക്ക് ഞാൻ അങ്ങ് പൊങ്ങി പോയി. വീട്ടിൽ വന്നു കമൽ സാർ എന്നെ അഭിനന്ദിച്ചു എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

ഫൈറ്റിന് വന്നവരെയൊക്കെ ഞാൻ ശരിക്കും അടിക്കുകയായിരുന്നു. ആദ്യമായിട്ടാടാ, അഡ്ജസ്റ്റ് ചെയ്യണേയെന്നൊക്കെ അവരോട് പറഞ്ഞു. ഫൈറ്റിനിടയിൽ ഫോർക്ക് കയ്യിൽ പിടിച്ച് മുടി കെട്ടാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്നാൽ, അക്കാ എങ്ങനെയേലും ചെയ്യ് അക്കാ എന്ന് ഡയറക്ടർ സാർ പറഞ്ഞു. അപ്പോൾ എനിക്കും ആവേശമായി. അത് എങ്ങനെയോ ഞാൻ ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button