CinemaGeneralLatest NewsMollywoodNEWS

ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവളുമായി സത്യനും നന്ദുവും വീണ്ടുമെത്തുന്നു

ചാനല്‍ തന്നെയാണ് ആ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് റെയ്ജനും അവന്തികയും. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുന്നത്. എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്.

ഇപ്പോഴിതാ ഇവർ വീണ്ടും ഒന്നിക്കുന്ന പുതിയ പരമ്പര വരുകയാണ്. ചാനല്‍ തന്നെയാണ് ആ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. പ്രിയപ്പെട്ടവളെന്ന പുതിയ പരമ്പരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രണയമല്ല ദാമ്പത്യമെന്ന തിരിച്ചറിവിന്റെ കഥയെന്ന ടാഗ് ലൈനുമായാണ് പ്രിയപ്പെട്ടവള്‍ എത്തുന്നത്. രശ്മി, മങ്ക മഹേഷ്, ബോബന്‍ ആലംമൂടന്‍തുടങ്ങിയവരും ഈ പരമ്പരയില്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button