CinemaGeneralIndian CinemaLatest NewsMollywood

നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്: തനിക്ക് വന്ന അശ്ലീല സന്ദേശം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് നടി

മലയാളികൾക്ക് പരിചിതയായ നടിയാണ് അവന്തിക മോഹൻ. 2012ൽ അഭിരാം സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ  ‘യക്ഷി ഫൈൽഫുള്ളി യുവേഴ്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിലും അവന്തിക വേഷമിട്ടു. ടെലിവിഷൻ പരമ്പരകളിലും നടി സജീവമാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ‘ആത്മസാക്ഷി’ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് താരം എത്തിയത്. തുടർന്ന് ഏഷ്യനെറ്റിലെ ‘തൂവൽസ്പർശം’ എന്ന സീരിയലിലും നടി പ്രധാന വേഷത്തിൽ എത്തി.

ഇപ്പോളിതാ, നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് അശ്ലീല സന്ദേശം അയച്ച ആളെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നുകാട്ടിയിരിക്കുകയാണ് നടി. ഇൻസ്റ്റാഗ്രാമിൽ വന്ന പ്രൈവറ്റ് മെസേജാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത്തരക്കാരെ സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുകയാണ് വേണ്ടതെന്നും അവന്തിക മെസേജിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം കുറിച്ചു.

‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. നിങ്ങള്‍ ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിങ്ങളെ അഴിക്കുള്ളിൽ ആക്കാൻ. നിങ്ങൾ അത് അർഹിക്കുന്നു. വളരെ മോശമായ ഒരു ജീവിതമാണ് നീ നയിക്കുന്നത്. സ്ത്രീകള്‍ ഒരിയ്ക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദരാകരുത്. ഇവ മറച്ചുപിടിക്കുകയല്ല, ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്’, അവന്തിക സമൂഹ മാധ്യമത്തിൽ കുറിച്ചു.

പോസ്റ്റിന് പിന്നാലെ അവന്തികയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇത്തരക്കാരെ തുറന്നു കാട്ടിയ താരത്തിനെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button