BollywoodGeneralIndian CinemaLatest News

കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത 50 പേർക്ക് കൊവിഡ്

സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടി കൊവിഡ് ക്ലസ്റ്ററായി മാറി. ചടങ്ങിൽ പങ്കെടുത്ത 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ബോളിവുഡിൽ ആശങ്ക പരന്നിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് കരൺ ജോഹറിൻ്റെ 50ആം പിറന്നാൾ ആഘോഷം നടന്നത്.

ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം പരിപാടിക്ക് എത്തിയിരുന്നു. യാഷ് രാജ് സ്റ്റുഡിയോയിൽ വച്ച് നടന്ന പരിപാടിയിൽ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, ഹൃത്വിക് റോഷൻ, രവീണ ഠണ്ടന്‍, മാധുരി ദീക്ഷിത്  തുടങ്ങിയവരും എത്തിയിരുന്നു.

ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാൻ, കത്രീന കൈഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ച വിവരം പുറത്തുവന്നിരുന്നു. ഇതിന് പുറമെ പാര്‍ട്ടിയിൽ പങ്കെടുത്ത, കരൺ ജോഹറിന്റെ സിനിമാ താരങ്ങളല്ലാത്ത സുഹൃത്തുക്കൾക്കും കൊവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത കാര്‍ത്തിക് ആര്യനും കൊവിഡ് ബാധിതനാണ്. വിരുന്നില്‍ പങ്കെടുത്തവരുമായി കാര്‍ത്തിക് സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button