CinemaGeneralIndian CinemaLatest NewsMollywood

ജനമനസ്സ് കീഴടക്കി ‘പകരം’: യൂട്യൂബിൽ ഷോർട്ട് ഫിലിം കണ്ടത് ഒരു ലക്ഷം പേർ

സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന ഷോർട്ട് ഫിലിമാണ് ‘പകരം’. ട്രീ ബേർഡ്സ് എൻ്റർടെയിൻമെൻ്റ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് മുഖ്യധാര മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ജോൺ കെ പോൾ ആണ്. ഒരു ലക്ഷം പേരാണ് ഷോർട്ട് ഫിലിം ഇതിനോടകം തന്നെ യൂട്യൂബിൽ കണ്ടത്.

സോഷ്യൽ മീഡിയയിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിച്ച് ശ്രദ്ധേയരായ അജോ സാമുവേൽ, അർച്ചിത അനീഷ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിലെ കമിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളും, വിരഹവും, അപ്രത്യക്ഷ കണ്ടു മുട്ടലുകളും അവതരിപ്പിക്കുന്ന ചിത്രം, കാലങ്ങളായി കടമായി കാത്ത് വച്ച ഒരു പകരം വീട്ടലിൻ്റെ കഥയും പറയുന്നു. കാലിക പ്രസക്തമായ വിഷയങ്ങളിലൂടെയാണ് ‘പകരം’ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്.

കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത 50 പേർക്ക് കൊവിഡ്

ഡി ഒ പി – വിഷ്ണുപ്രസാദ്, എഡിറ്റർ – ആൽബിച്ചൻ, അധികാരം, ആർട്ട് – പ്രഭ കൊട്ടാരക്കര, മേക്കപ്പ് – പ്രണവ് വാസൻ, ഇമ്രാൻ, അസിസ്റ്റൻ്റ് ഡയറക്ടർ – സൻജയ് ശിവൻ, അമൽ ഷ, പ്രൊജക്റ്റ് ഡിസൈനർ – സുനിൽ ഇറവങ്കര, പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് ശശി, ജിനീഷ് ജോർജ്, മാനേജർ – മ്രിധുൽ കെ വി, പി ആർഒ – അയ്മനം സാജൻ.

 

shortlink

Related Articles

Post Your Comments


Back to top button