CinemaGeneralLatest NewsMollywoodNEWS

‘വൈ സൊ സീരിയസ് കാട്ടുപറമ്പന്‍’ ; ട്രോളന്മാര്‍ ഏറ്റെടുത്ത ജോക്കർ

മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കാട്ടുപറമ്പന്‍

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് ‘ജോക്കർ’. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവാങ്ങി തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്ളെക്സ് ഗോഥം സിറ്റിയെ വിറപ്പിക്കുന്നതാണ് ജോക്കറിന്റെ പ്രമേയം. എന്നാൽ ജോക്കർ എന്ന ചിത്രം പുറത്തിറങ്ങിയതോടെ നമ്മുടെ സ്വന്തം പപ്പുവാണ് ട്രോളന്മാരുടെ നായകനായിരിക്കുന്നത്.

മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കാട്ടുപറമ്പന്‍. ഇപ്പോള്‍ പപ്പുവിന്റെ കാട്ടുപറമ്പന്റെ മുഖത്തിന് സമാനം തന്നെയാണ് ഹോളിവുഡിലെ ജോക്കറുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാര്‍. ജോക്കറിന്റെയും കാട്ടുപറമ്പന്റെയും മുഖഭാവം ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘വൈ സൊ സീരിയസ് കാട്ടുപറമ്പന്‍’ എന്ന തലക്കെട്ടിലാണ് ചിത്രം ട്രോളന്മാര്‍ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button