CinemaGeneralLatest NewsMollywoodNEWS

ഇടിയന്മാരെ ഗംഗയും നകുലനുമാക്കിയ ആ എഡിറ്റർ ; ‘ദേ ഇതാണ് ആ മൊതൽ’

‘എജ്ജാതി എഡിറ്റിങ്’, ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും അടുത്തിടെ വൈറൽ ആയ പല വിഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു

റസ്‌ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി എഡിറ്റ് ചെയ്ത ഒരു ട്രോൾ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും മായി ഈ വിഡിയോ കണ്ടവർക്ക് ചിരിയടക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ വിഡിയോ എഡിറ്റ് ചെയ്ത അജ്മൽ സാബുവിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് നിസാർ മൊഹമ്മദ് എന്ന സുഹൃത്ത്.

നിസാറിന്റെ കുറിപ്പിന്റയെ പൂർണരൂപം……………

ദേ ഇതാണ് ആ ‘മൊതല്’

‘എജ്ജാതി എഡിറ്റിങ്’, ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും അടുത്തിടെ വൈറൽ ആയ പല വിഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു. ദേ ഇതാണ് ആ മൊതല്‍. അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.

സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ ഫോളോവേർസ് ആണ്. ‘ajmalsabucuts’ എന്ന് വാട്ടർമാർക്കുള്ള വിഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ, അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.

ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.

 

 

View this post on Instagram

 

Nakuletan Show! #ajmalsabucuts @ajmal.sabu @stephaniemcmahon @wwethebigshow @abdullasabu1 @wwe

A post shared by ajmalsabucuts (@cuts.zzz) on

‘ഗംഗ എവിടെ പോകുന്നു’

‘അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ’

‘ഗംഗ പോകണ്ട’

‘അതെന്താ ഞാൻ പോയാല്‍.

വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.. അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്…

നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്. World wrestling star ‘Big Show’ ഈ ഡയലോഗ് പറഞ്ഞു കിടുക്കി.

അജ്മൽ 48-ഓളം വിഡിയോ എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷേ ഇതുവരെ കൈ കൊടുത്തിട്ടില്ല.

shortlink

Post Your Comments


Back to top button