GeneralKollywoodLatest News

യുവനടന്‍ കൊല്ലപ്പെട്ടു; വാഹനാപകടത്തില്‍ ഭാര്യ ഗുരുതരാവസ്ഥയില്‍

മുപ്പത്തിയേഴുകാരനായ മനോയും ഭാര്യ ലിവിയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചാണ് അപകടമുണ്ടായത്

ചാനല്‍ അവതാരകനും മിമിക്രി താരവുമായ നടന്‍ മനോ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ചെന്നൈ അവടിയില്‍ വച്ചായിരുന്നു അപകടം. പുഴല്‍ എന്ന ചിത്രത്തില്‍ മികച്ച വേഷം അവതരിപ്പിച്ച മനോ പ്രമുഖ തമിഴ് ചാനലില്‍ അവതാരകനായാണ് കരിയര്‍ ആരംഭിച്ചത്.

മുപ്പത്തിയേഴുകാരനായ മനോയും ഭാര്യ ലിവിയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചാണ് അപകടമുണ്ടായത്. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ലിവിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴു വയസ്സുള്ള പെണ്കുഞ്ഞു ഇവര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button