CinemaGeneralLatest NewsMollywoodNEWS

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായത്’; തുറന്ന് പറഞ്ഞ് സംവിധായകന്‍ സനല്‍ കുമാര്‍

ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു കയറ്റം എന്ന സിനിമ

മഞ്ജു വാര്യറെ നായികയാക്കി സനൽ കുമാർ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രം പാക്കപ്പായി.  സിനിമയുടെ ഷൂട്ടിങിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജു വാര്യർ അടങ്ങുന്ന സംഘം കനത്ത മഴയിലും മണ്ണിടിച്ചിലിലും പതിനായിരത്തിലധികം അടി ഉയരത്തില്‍ ഒറ്റപ്പെട്ട സംഭവം വർത്തയായിരുന്നു.

ഇപ്പോഴിതാ ‘കയറ്റം’ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു കയറ്റം എന്ന സിനിമയെന്നാണ് സംവിധായകന്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുറിപ്പിന്റയെ പൂർണരൂപം………………….

അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാൾ എന്താണ് മനുഷ്യൻ എന്ന് മനസിലാക്കാൻ കഴിയുന്ന ഒരുപാട് സന്ദർഭങ്ങൾ മുന്നിൽ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യർ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സിൽ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീർത്തത്.. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂർത്തിയാക്കി തിരിച്ചുപോകുമ്പോൾ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങൾ ഒരു നൊസ്റാൾജിയയാവും. ഈ യാത്രയിൽ കൂടെ നടന്ന Niv Mathew Jiju Antony Manju Warrier, Chandru Selvaraj. Ratheesh Kumar Raveendran Chandini Devi Dileep Daz.Sujith Koyickal Vedh Gaurav, Devan, Ashitha, Aastha Gupta Sonith Chandran Nived Mohandas Bineesh Chandran, Binu, Firoz, Asish Gopi Bibin A Unni Alwin, Sharun Santosh Samvidanand .. അങ്ങനെ എത്രയധികംപേർ .. എല്ലാവർക്കും നന്ദി.. ഈ സിനിമ തീർച്ചയായും ചന്ദ്രു സെൽവരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്ക്കും നന്ദി

shortlink

Related Articles

Post Your Comments


Back to top button