CinemaGeneralLatest NewsMollywoodNEWS

മാമാങ്കം റിലീസ് ദിവസം തന്നെ കാണാൻ നേരത്തെ വിവാഹിതനായി മമ്മൂട്ടി ആരാധകന്‍

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചരിത്രം സിനിമ മാമാങ്കം നവംബര്‍ 21 ന് റിലീസിന് എത്തുകയാണ്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.
എന്നാൽ ചിത്രം റിലീസ് തിയതിയില്‍ തന്നെ കാണാനായി അന്ന് നിശ്ചയിച്ചിരുന്ന തന്റെ വിവാഹം മാറ്റി നേരത്തെ വിവാഹം കഴിച്ച മമ്മൂട്ടി ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ താരമായിരിക്കുന്നത്.

മെയ്‌മോന്‍ സുരേഷ് എന്ന യുവാവാണ് നവംബര്‍ 21 വിവാഹ തിയതിയായി പറഞ്ഞപ്പോള്‍ അന്ന് മാമാങ്കം റിലീസ് ആയതു കൊണ്ട് കല്യാണം മറ്റൊരു തിയതിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതു പ്രാകാരം മെയ്‌മോന്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 നു ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹിതനാവുകയായിരുന്നു.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button