CinemaGeneralMollywoodNEWS

‘മമ്മൂട്ടിയുടെ അന്നത്തെ രൂപം ഇതായിരുന്നു’ കോളേജ് കാല ചിത്രം പങ്കുവെച്ച് സുഹൃത്ത്

ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ

മലയാള സിനിമയുടെ മെഗസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പഴകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള ഫോട്ടോയാണ് അത്. സഹപാഠിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെആര്‍ വിശ്വഭംരനാണ് ചിത്രത്തിൽ അദ്ദേഹത്തിനൊപ്പമുള്ളത്.

ശ്രീനിവാസന്‍ രാമചന്ദ്രനാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ പഴയ ഫോട്ടോ പങ്കുവെച്ചത്. തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെക്കുറിച്ച്‌ പറഞ്ഞുതന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

കുറിപ്പിന്റയെ പൂർണരൂപം……………….

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…

കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി,)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി…
എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങൾക്കിത്ര തിളക്കം..!

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button