CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയുടെ നായികയാവാന്‍ സംയുക്ത മേനോനില്ല; പകരക്കാരിയായി നിമിഷ സജയൻ

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ എന്ന ചിത്രത്തിൽ നിന്നും നടി സംയുക്ത മേനോന്‍ പിന്മാറി. പകരം നിമിഷ സജയന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ജയസൂര്യ നായകനാകുന്ന ചിത്രവുമായി ഡേറ്റ് ക്‌ളാഷായതിനാലാണ് സംയുക്ത വണ്ണില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷമാകും നിമിഷ കൈകാര്യം ചെയ്യുന്നത്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് സന്തോഷ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

shortlink

Related Articles

Post Your Comments


Back to top button