CinemaGeneralHollywoodLatest NewsNEWS

ജോക്കർ ചിത്രത്തിന്റയെ പ്രദര്‍ശനത്തിനിടെ അള്ളാഹു അക്ബര്‍ വിളി ; ആളുകള്‍ പേടിച്ച് കൂട്ടത്തോടെ പുറത്തേക്കോടി

ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്

ഹോളിവുഡ് ചിത്രം ജോക്കറിന്‍റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച ഗ്രാന്‍റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരം ജോക്കര്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയത്ത് 34 വയസുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബര്‍ എന്ന് വിളിച്ചു. ഇതോടെ തിയറ്ററിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. പലരും ഇതിനിടയില്‍ മറിഞ്ഞുവീണു. ചിലര്‍ വീണവര്‍ക്ക് മുകളിലൂടെ ഇറങ്ങിയോടി എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

അതേ സമയം സംഭവത്തിന് കാരണക്കാരനായ 34കാരനെ പൊലീസ് പിടികൂടി. പിടിയിലായ വ്യക്തി മോഷണ സംഘത്തിന്‍റെ ഭാഗമാണെന്നും. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം. അവര്‍ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments


Back to top button