CinemaGeneralLatest NewsMollywoodNEWS

‘സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാനാരുമില്ല ‘ ; മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മാമാങ്കത്തിലെ കളരിപ്പയറ്റ് യോദ്ധാക്കളെ ആദരിക്കുന്നതിനായി നടത്തിയ പരിപാടിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുകയാണ്.  ഫേസ്ബുക്കിലൂടെ താരം തന്നെയാണ് തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചത്. മാമാങ്കത്തിലെ കളരിപ്പയറ്റ് യോദ്ധാക്കളെ ആദരിക്കുന്നതിനായി നടത്തിയ പരിപാടിയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ദിവസം കഴിയുന്തോറും മമ്മൂട്ടിയുടെ സൗന്ദര്യം കൂടുവാണോയെന്ന ചോദ്യവുമായി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.  ദി കിംഗിന് രണ്ടാം ഭാഗം വരുന്നുണ്ടോയെന്നും അടുത്ത കാലത്ത് വൈറലായ ചിത്രങ്ങളെല്ലാം തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് ലുക്കാണെന്നുമായിരുന്നു ഒരാളുടെ കമന്‍റ്.

ദൈവം ചിലര്‍ക്ക് സൗന്ദര്യം വാരിക്കോരി നല്‍കുമെന്ന് കേട്ടിരുന്നുവെങ്കിലും അതിപ്പോഴാണ് ബോധ്യമായതെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. അത്യാവശ്യമായി ഡോക്ടറെ കാണിക്കണമെന്നും പ്രായം കൂടുന്ന ഗ്രന്ഥിക്ക് എന്തോ തകരാറുണ്ടെന്നുമായിരുന്നു മറ്റൊരു കമന്റ്. പ്രായവും കാലവും നിങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയുമെന്നും നിങ്ങ വേറെ ലെവലാണ് ഇക്കയെന്നുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button