CinemaGeneralLatest NewsMollywoodNEWS

‘പാവക്കുട്ടിയെ പോലെ ഇരിക്കുന്നു’; ഈ തെന്നിന്ത്യൻ താരസുന്ദരിയെ ഒറ്റനോട്ടത്തിൽ മനസിലായവര്‍ വിരളം

ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്

ആരാധകർക്കായി തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ താരങ്ങൾ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ചെത്തിരിക്കുകയാണ് തെന്നിന്ത്യൻ താരനായിക ഖുശ്ബു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പഴയ പഴയ പഴയ കുറെ പഴയ ചിത്രം എന്ന തലക്കെട്ടോടു കൂടിയാണ് ഖുശ്ബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്ത് സുന്ദരിയാണെന്നും ക്യൂട്ടായിരിക്കുന്നെന്നുമൊക്കെയുള്ള കമൻ്റുകളിട്ട് ആരാധകര്‍ താരത്തെ വാഴ്ത്തുകയാണ്. പാവക്കുട്ടിയെ പോലെ ഇരിക്കുന്നെന്നും പണ്ടത്തെ ആ ഖുശ്ബുവിനെ മിസ് ചെയ്യുന്നു എന്നതടക്കമുള്ള കമൻ്റാണ് ഇപ്പോൾ ചിത്രത്തിന് താഴെ നിറയുന്നത്.

 

 

View this post on Instagram

 

Me..long ago..long long ago..too long ago..????

A post shared by Khush (@khushsundar) on

ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ഖുശ്ബു ഞൊടിയിടയിലാണ് തെന്നിന്ത്യയിലെ താരനായികയായി വളർന്നത്. രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ഖുശ്ബു സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സംവിധായകനും നടനുമായ സുന്ദർ സിയാണ് നടിയുടെ ഭർത്താവ്.  അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുമുണ്ട് ഖുശ്ബുവിന്.

shortlink

Related Articles

Post Your Comments


Back to top button