CinemaGeneralLatest NewsMollywoodNEWS

മറിയത്തിന്റെ ക്ലിപ്പ് അടിച്ച് മാറ്റിയതാണോ? ദുല്‍ഖറിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ

നീണ്ട മുടി പകുത്ത് ക്ലിപ്പിട്ട് പുതിയതും വ്യത്യസ്തവുമായ ലുക്കിലുള്ള ചിത്രമായിരുന്നു ദുല്‍ഖര്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്

മലയാളത്തിന്റൈ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലടക്കം തിളങ്ങി നില്‍ക്കുകയാണ്.  അഭിനയത്തിനൊപ്പം നിര്‍മാണത്തിലേക്കും കടന്നിരിക്കുകയാണ് താരം ഇപ്പോൾ മൂന്നോളം സിനിമകളാണ് ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ രസകരമായ ഒരു ആരാധകർക്കായി പങ്കുവെച്ചത്തിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍.

നീണ്ട മുടി പകുത്ത് ക്ലിപ്പിട്ട് പുതിയതും വ്യത്യസ്തവുമായ ലുക്കിലുള്ള ചിത്രമായിരുന്നു ദുല്‍ഖര്‍ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. താടിയിലും മുടിയിലുമൊക്കെ മേക്കോവര്‍ നടത്തിയിരിക്കുന്ന താരം എനിക്ക് കൂടൂതുല്‍ ഭംഗിയുണ്ടെന്ന് തോന്നുന്നതായി പറഞ്ഞ് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

 

 

View this post on Instagram

 

I feel pretty ?? #waitingonset #actorlife #hairclipsonnoonebothersme #soconvenient #finallyappreciatingthem #tryingtopout #Mlovesherhairclips #Mapprovesofthispic

A post shared by Dulquer Salmaan (@dqsalmaan) on

ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്ന സൂചന ദുല്‍ഖര്‍ നല്‍കിയിട്ടുണ്ടെങ്കിലും തലയിലുള്ള ക്ലിപ്പ് ആരുടെ ആണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കൂടുതല്‍ ആളുകളും പറയുന്നത് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറയുടേത് എടുത്തതാണെന്നാണ്. സമാനമായ രീതിയില്‍ ക്ലിപ്പ് കുത്തിയിട്ടുള്ള കുഞ്ഞു മറിയത്തിന്റെ നിരവധി ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button