BollywoodCinemaGeneralLatest NewsNEWS

സഹതാരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ച് ബോളിവുഡ് സൂപ്പർ താരം ; തരംഗമായി വീഡിയോ

താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖാൻ. ഇപ്പോഴിതാ ബോളിവുഡിലെ യുവതാരം രാജ്കുമാർ ഷാരൂഖാനോടുളള കടുത്ത ആരാധനയെ കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ്. ഷാരൂഖിനോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചും താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷാരൂഖിനെ ഒരു നോക്ക് കാണാനായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല രാജ് കുമാർ പറഞ്ഞു. സിനിമ താരമാകാൻ തന്നെ പ്രേത്സാഹിപ്പിച്ചത് ഷാരൂഖാൻ ചിത്രങ്ങളായിരുന്നു. ചെറുപ്പ കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഡയലോഗുകളാണ് ഏറ്റവും കൂടുതൽ പറഞ്ഞിരുന്നത്. ഷാരൂഖിന്റെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും രാജ് കുമാർ പറയുന്നുണ്ട്.

 

വീഡിയോയിൽ രാജ് കുമാറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ത്രീയിലെ മനോഹരമായ ഡയലോഗും ഷാരൂഖ് പറയുന്നു. കൂടാതെ രാജ് കുമാറിനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്യുന്നുണ്ട്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

.

shortlink

Related Articles

Post Your Comments


Back to top button