GeneralLatest NewsTV Shows

പല പരിപാടികളിലും സമ്മാനത്തുക കൊടുക്കില്ല എന്നൊക്കെ പരാതികള്‍ ഉണ്ടായിട്ടുണ്ട്; സുരേഷ് ഗോപി

ഈ പരിപാടി സുരേഷ് ഗോപിയാണ്   ചെയ്യുന്നതെന്ന് പ്രചരണം വന്നപ്പോൾ ഇയാളെക്കൊണ്ടിത് ചെയ്യാൻ പറ്റില്ലെന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ വന്നത്

അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു ജന ഹൃദയങ്ങള്‍ കീഴടക്കിയ ടെലിവിഷന്‍ ഷോ കോടീശ്വരന്‍ മലയാളത്തില്‍ വീണ്ടും ആരംഭിക്കുകയാണ്. മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി നിങ്ങൾക്കുമാകാം കോടീശ്വരനുമായി വീണ്ടുമെത്തുമ്പോള്‍ സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന റോളിലേക്ക് തനിക്ക് ഊർജം പകർന്നത് ഭാര്യ രാധികയുടെ വാക്കുകളാണെന്നു താരം തുറന്നു പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാധികയുടെ വാക്കുകള്‍ സുരേഷ് ഗോപി പങ്കുവച്ചു.

‘അമിതാഭ് ജി ചെയ്ത പ്രോഗ്രാം അന്ന് വലിയ ഹിറ്റാണ്. രാധിക ആ സമയത്ത് പറഞ്ഞു, ‘ചേട്ടാ ഇത് മലയാളത്തിൽ ചെയ്യുകയാണെങ്കിൽ ചേട്ടനായിരിക്കും ഇതു ചെയ്യുക, അതെനിക്കൊരു വെളിപാടുപോലെ തോന്നുന്നു.’ പക്ഷേ എന്‍റെ ആദ്യ പ്രതികരണം ഈ ജന്‍മത്തില്‍ അതെനിക്ക് പറ്റില്ലെന്നായിരുന്നു.’–സുരേഷ് ഗോപി പറഞ്ഞു.

ഈ പരിപാടി സുരേഷ് ഗോപിയാണ്   ചെയ്യുന്നതെന്ന് പ്രചരണം വന്നപ്പോൾ ഇയാളെക്കൊണ്ടിത് ചെയ്യാൻ പറ്റില്ലെന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ വന്നതെന്നും അതൊരു വാശിയായി എടുത്തുവെന്നും പറഞ്ഞ താരം ഷോയെക്കുറിച്ച് പുറത്തു പ്രചരിക്കുന്ന കാര്യങ്ങളില്‍ വാസ്തവം ഇല്ലെന്നും വ്യക്തമാക്കി. ‘ഇതൊരു റിയാലിറ്റി ഷോ അല്ല, റിയൽ ലൈഫ് ഷോ ആണ്. സത്യസന്ധമായി നടത്തുന്ന പരിപാടിയാണ്. വന്നിരിക്കുന്ന സെലിബ്രിറ്റിക്കു പോലും ചോദിക്കുന്ന ചോദ്യമോ ഉത്തരമോ നൽകില്ല. പല പരിപാടികളിലും സമ്മാനത്തുക കൊടുക്കില്ല എന്നൊക്കെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ പരിപാടിയിൽ അങ്ങനെയൊരു പരാതി ഉണ്ടായിട്ടില്ല.’–സുരേഷ് ഗോപി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button