GeneralLatest NewsTV Shows

ഉമാ നായർ സീരിയലിൽ നിന്നും പിൻ വാങ്ങിയോ? അഭിനയത്തിന് പുറമെ മറ്റൊരു ജോലി കൂടി ആവശ്യമാണെന്നു നടി 

ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്’’ ഉമ പങ്കുവച്ചു

 ജനപ്രിയ പരമ്പര വാനമ്പാടിയിലെ നിർമല എന്ന കഥാപാത്രത്തിലൂടെകുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഉമാ നായർ. നിർമ്മല എന്ന കഥാപാത്രത്തിന് വാനമ്പാടിയുടെ കഥയിൽ നിർണ്ണായക റോൾ തന്നെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി നിർമ്മല, അസുഖമായി കിടക്കുന്ന അമ്മയെ പരിചരിക്കാനായി കൊടുങ്ങല്ലൂരിലേക്ക് പോയി എന്നുള്ള രീതിയിലാണ് സീരിയൽ പുരോഗമിക്കുന്നത്. എന്നാൽ ഉമ ഈ കഥാപാത്രത്തിൽ നിന്നും പിൻവാങ്ങിയത് കൊണ്ടാകാം സീരിയലിൽ എത്താത്തത് എന്ന സംശയത്തിലാണ് ആരാധകർ. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.

‘‘കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകർ സ്നേഹിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്’’ ഉമ പങ്കുവച്ചു. അഭിനയത്തിന് പുറമെ അഭിനേതാക്കൾക്ക് മറ്റൊരു ജോലി കൂടി ആവശ്യമാണെന്നും ഉമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button