GeneralLatest NewsMollywood

മോശം കമന്റിട്ട ആരാധകന് ഷെയിൻ നിഗത്തിന്റെ തെറിപൂരം; താരത്തിന്റെ ഓഡിയോ വിവാദത്തില്‍

മാന്യമായി കമന്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നു. എന്നാൽ താൻ എവിടുത്തെ സ്റ്റാർ ആണെന്നും തനിക്ക് ഒരു കമന്റിട്ടാൽ താനിങ്ങാനാണോ പ്രതിരിക്കുന്നതെന്നും യുവാവ്

യുവ നടന്‍ ഷെയിന്‍ നിഗം വീണ്ടും വിവാദത്തില്‍. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്താണ് സമൂഹമാധ്യമത്തിലൂടെ തന്നെ തെറിവിളിച്ച ആരാധകന് അതേ ഭാഷയിൽ മറുപടി നൽകിയ ഷെയിൻ നിഗം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെത്തി തെറിവിളിച്ച യുവാവിനോട്‌ മര്യാദയ്ക്ക് കമന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷെയിൻ ആരാധകന് താക്കീത് നൽകിയത് എന്നാൽ പ്രകോപനപരമായ രീതിയിൽ വീണ്ടും പ്രതികരണം എത്തിയതോടെ താരം തിരിച്ചും തെറിവിളിക്കുകയായിരുന്നു. മാന്യമായി കമന്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നു. എന്നാൽ താൻ എവിടുത്തെ സ്റ്റാർ ആണെന്നും തനിക്ക് ഒരു കമന്റിട്ടാൽ താനിങ്ങാനാണോ പ്രതിരിക്കുന്നതെന്നും യുവാവ് ചോദിക്കുന്നുണ്ട്.

”ഞാൻ സ്റ്റാറാണെന്ന് ഓർത്തിട്ട് അധികം കൊ***** മൈ**** എനിക്കുമുണ്ട് വിചാരോ വികാരോ ‘എന്നും ഷെയിൻ മറുപടിയായി ശബ്ദ സന്ദേശത്തിൽ പറയുന്നു. അവസാനം നീ എന്നെ ബ്ലോക്ക് ചെയ്യുക എന്നും അല്ലെങ്കിൽ ഞാൻ നിന്നെ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞാണ് ,ഷെയിൻ സന്ദേശം അവസാനിപ്പിക്കുന്നത്. അതേ സമയം താരം ഈ സന്ദേശം ഇൻസ്റ്റഗ്രമിൽ പങ്കുവച്ചതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ രേഖപ്പെടുത്തിയാണ് ആരാധകരും രംഗത്തെത്തി.

ഷെയിൻ താങ്കളൊരു കഴിവുള്ള താരമാണെന്നും സ്വന്തം വില കൊണ്ട് കളയല്ലെന്നും ചില ആരാധകർ പറയുന്നുണ്ട്. പൃഥ്വിരാജിനെ പോലെയുള്ള താരങ്ങൾ ഇതിന് അപ്പുറം സോഷ്യൽ മീഡിയ അറ്റാക്കുകൾ സഹിച്ചിട്ടുണ്ടെന്നും താങ്കള്‍ സിനിമയിലൂടെ മറുപടി നൽകണമെന്നും മറ്റൊരു ആരാധകൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button