CinemaGeneralLatest NewsMollywoodNEWS

എന്‍റെ ശരീരത്തെക്കുറിച്ച് പെണ്ണിന്‍റെ കൂട്ടുകാരികളാണ് ഇഷ്ടക്കേട് പറഞ്ഞത് : പെണ്ണ് കണ്ടു തഴയപ്പെട്ട അനുഭവം പറഞ്ഞു ഇന്ദ്രന്‍സ്

എന്റെ ഭാര്യ ശാന്തയെ പെണ്ണ് കാണും മുന്‍പേ പന്ത്രോണ്ടോളം പെണ്ണ് ഞാന്‍ കണ്ടിട്ടുണ്ട്

ഇന്ദ്രന്‍സ് എന്ന നടന്‍ കോമേഡിയനെന്ന നിലയിലാണ് തന്റെ കരിയര്‍ തുടങ്ങിയതെങ്കിലും ഇന്ദ്രന്‍സ് എന്ന നടന്റെ ശരീരമായിരുന്നു അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കിയതില്‍ പ്രധാന കാരണമായത്. ഇന്ദ്രന്‍സിന്റെ ശരീര ഘടനയെ പരിഹസിച്ചു കൊണ്ട് നിരവധി കഥാപാത്രങ്ങളെ അദ്ദേഹം തന്നെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്, ഇതേ ബോഡി ഷെയ്മിംഗ് തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പന്ത്രണ്ടോളം പെണ്ണ് കണ്ടു തഴയപ്പെട്ട ഒരാള്‍ ആണ് താനെന്നും ഇന്ദ്രന്‍സ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

‘എന്റെ ഭാര്യ ശാന്തയെ പെണ്ണ് കാണും മുന്‍പേ പന്ത്രോണ്ടോളം പെണ്ണ് ഞാന്‍ കണ്ടിട്ടുണ്ട്. പലര്‍ക്കും എന്നെ ഇഷ്ടപ്പെടില്ലായിരുന്നു. നമുക്കും ചിലതൊക്കെ താല്പര്യം തോന്നില്ല.പക്ഷെ ഞാന്‍ ആരെയും കുറ്റം പറയാന്‍ തയ്യാറാല്ല. എന്റെ മുഖം ഞാന്‍ കണ്ണാടിയില്‍ ദിവസവും കാണുന്നത് ആണല്ലോ. ഒരിടത്ത് പെണ്ണ് കാണാന്‍ പോയപ്പോള്‍ എനിക്കും അത് ഇഷ്ടപ്പെട്ടിരുന്നില്ല. എന്ത് പറയണമെന്നറിയാതെ വിഷമിച്ച് ഇരിക്കുമ്പോള്‍ അവിടുന്ന് മറുപടി വരുന്നു പെണ്ണിനും എന്നെ പിടിച്ചില്ല. ‘ചെറുക്കന്‍ പെന്‍സില്‍ പോലെ ഇരിക്കുന്നുവെന്നു’ പെണ്ണിന്റെ കൂട്ടുകാരികള്‍ പറഞ്ഞുവെന്ന് അങ്ങനെ അത് പോയി കിട്ടി’. ഇന്ദ്രന്‍സ് ചിരിയോടെ പങ്കുവയ്ക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close