GalleryGeneralLatest NewsNEWS

ലോക പഞ്ചഗുസ്തി ചാമ്പ്യനോട് പഞ്ച് പിടിച്ചു മമ്മൂക്ക; ഈ മനുഷ്യന് എന്ന ഒരു ഇതാണ്.. -വീഡിയോ

24 വേള്‍ഡ് മെഡലുകള്‍ നേടിയ ഗുസ്തി ചാമ്പ്യനായ ജോബി മാത്യുവിനോടായിരുന്നു, മമ്മൂക്കയുടെ മത്സരം

ഏതു പഞ്ചഗുസ്തി ചാമ്പ്യനുമായിക്കോട്ടെ മെഗാസ്റ്റാർ മമ്മൂട്ടി ആരാണെന്നാണ് അയാളുടെ വിചാരം..? ലോക പഞ്ചഗുസ്തി ചാമ്പ്യനൊപ്പം പഞ്ചു പിടിക്കുന്ന മമ്മൂക്കയുടെ വീഡിയോ ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലും തരംഗമാവുന്നു. ഒറ്റ സെക്കൻഡിൽ മമ്മൂക്ക തോക്കുമെന്നാണ് സദസ് ആദ്യം കരുതിയത്, എന്നാൽ ഈ പ്രായത്തിലും ഈ മനുഷ്യന് എന്ന ഒരു ഇതാണ്.. അവസാനം തോറ്റെങ്കിലും മഹാനടൻ മമ്മൂട്ടി കാണികൾക്ക് കൗതുകമായി. 24 വേള്‍ഡ് മെഡലുകള്‍ നേടിയ ഗുസ്തി ചാമ്പ്യനായ ജോബി മാത്യുവിനോടായിരുന്നു, മമ്മൂക്കയുടെ മത്സരം. അവസാനം, ജോബിയെ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല. നോര്‍മല്‍ വിഭാഗത്തില്‍ 2008 ല്‍ സ്പെയിനില്‍ വെച്ചു ലോക പഞ്ചഗുസ്തി ചാമ്പ്യനായിരുന്ന ജോബി, 2012ൽ ഭിന്ന ശേഷി വിഭാഗത്തിലും ലോക പഞ്ച ഗുസ്തി ചാമ്പ്യനായി മാറി.

2013 ല്‍ അമേരിക്കയില്‍ വച്ച് നടന്ന ഹൃസ്വകായര്‍ക്കായുള്ള ഒളിമ്പിക്‌സിൽ ചാമ്പ്യനും അഞ്ച് സ്വര്‍ണ്ണ മെഡലുകളും നേടിയ ജോബി, 2017 ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ ആറു മെഡലുകളും നേടിയിട്ടുണ്ട്. കഥ പറഞ്ഞ കഥ എന്ന സിനിമയിലും ജോബി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button