CinemaGeneralLatest NewsMollywoodNEWS

റൊമാന്‍റിക് ഹീറോയായി ശബരീഷ് സജിൻ ; ഇത് ഞങ്ങളുടെ ‘ലോലന’ല്ലെന്ന് ആരാധകർ

കരിക്ക് ട്യുണ്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആദ്യ മ്യൂസിക് വീഡിയോ ഇവർ പുറത്തിറക്കിയിരിക്കുന്നത്.

കരിക്ക്‌ എന്ന യൂട്യൂബ് ചാനലും അതിലെ വെബ് സീരീസായ ‘തേരാ പാരാ’ യും അറിയാത്തവരായി ആരും തന്നെയില്ല. നിരവധി ആരാധകരാണ് ഈ വെബ് സീരീസിനും ഇതിൽ അഭിനയിക്കുന്നവർക്കും ഉള്ളത്. ഇപ്പോഴിതാ കരിക്കിലെ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കന്ന ശബരീഷ് സജിൻ അഭിനയിച്ച ‘അരികെ വാ’ എന്ന മനോഹരമായ മ്യൂസികൽ വീഡിയോ പുറത്തിറങ്ങിരിക്കുയാണ്.

കരിക്ക് ട്യുണ്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആദ്യ മ്യൂസിക് വീഡിയോ ഇവർ പുറത്തിറക്കിയിരിക്കുന്നത്. അരികെ വാ’ എന്ന് തുടങ്ങുന്ന റൊമാന്‍റിക് ഗാനരംഗത്തിൽ ശബരീഷും ശിഖ സന്തോഷുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനം എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും സംഗീതം ഒരുക്കിയിരിക്കുന്നത് പി എസ് ജയഹരിയുമാണ്.

ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലേറെപേരാണ് വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ ലോലന്‍ റൊമാന്‍റിക് ഹീറോ ആയതിനോട് ആരാധകര്‍ക്ക് അത്ര യോജിപ്പില്ല. ലോലനെകാളും ഫ്രാൻസിസ് ആയിരുന്നു ഈ റോളിന് ചേർച്ച എന്നാണ് ചിലരുടെ കമന്‍റ്.

ലോലനെ കൊണ്ട് നിർബന്ധിച്ച് റൊമാൻസ് ചെയ്യിപ്പിച്ചതുപോലെ ഉണ്ട്, ലോലന് കോമഡി തന്നെയാ നല്ലത്. ഇതു കണ്ടപ്പോൾ എനിക്കൊരു ഫീലും തോന്നിയില്ല എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കരിക്ക് കാട്ടി കൊപ്ര തരരുതെന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button