GeneralLatest NewsMollywood

‘ഞാന്‍ മതം മാറിയിട്ടില്ല’ ; വിശദീകരണവുമായി ഹരിശങ്കര്‍

എന്റെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്

യുവ ഗായകരില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ഹരിശങ്കര്‍. കെ.എസ് ഹരിശങ്കര്‍ എന്ന ഫേയ്‌സ്ബുക്ക് പേജ് കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്ന് മാറിയതോടെ താരം മതം മാറിയോ എന്നാ അന്വേഷണത്തിലാണ് ആരാധകര്‍. രണ്ട് ദിവസമായി മതം മാറിയോ എന്ന് ചോദിച്ച്‌ നിരവധി സന്ദേശങ്ങളാണ് തന്നെ തേടിയെത്തിയതോടെ ഇപ്പോള്‍ താന്‍ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹരിശങ്കര്‍.

സോഷ്യല്‍ മീഡിയയില്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ഗായകന്‍ പറയുന്നത്. ‘എന്റെ സാമൂഹ്യമാധ്യമത്തിന്റെ പ്രൊഫൈല്‍ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. പേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ മതം മാറിയിട്ടില്ല.’ ഹരിശങ്കര്‍ വ്യക്തമാക്കി.

‘രാവിലെ മുതല്‍ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്.’ ഹരിശങ്കര്‍ പറഞ്ഞു

shortlink

Post Your Comments


Back to top button