CinemaGeneralLatest NewsMollywoodNEWS

ഇതാണ് ഞങ്ങളുടെ വസുധ ലക്ഷ്മി ; മകളുടെ ചിത്രവുമായി പ്രേമത്തിലെ കോയ

പ്രേമത്തിലെ ജോര്‍ജിന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രത്തെയായിരുന്നു കൃഷ്ണ ശങ്കര്‍ അവതരിപ്പിച്ചിരുന്നത്

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രേമത്തിലെ ജോര്‍ജിന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രത്തെയായിരുന്നു കൃഷ്ണ ശങ്കര്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഷറഫുദീന്‍. മകളുടെ പേരിടല്‍ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നു ഷറഫുദീന്‍ പങ്കുവെച്ചത്. വസുധ ലക്ഷ്മി എന്നാണ് മകള്‍ക്ക് പേരിട്ടതെന്ന് സൂചിപ്പിച്ച് കൊണ്ട് കൃഷ്ണ ശങ്കറും എത്തിയിരുന്നു.

റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അല്‍ഫോണ്‍സ് പുത്രന്റെ നേരത്തിലൂടെയാണ് കൃഷ്ണ ശങ്കര്‍ വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലോ പോയിന്റ്, ഭയ്യ ഭയ്യ, എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രേമത്തിലെ കോയ എന്ന കഥാപാത്രമായിരുന്നു പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച അള്ള് രാമേന്ദ്രന്‍ ആണ് താരത്തിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button