BollywoodCinemaGeneralLatest NewsNEWS

സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് തോന്നുന്നു ; തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്‍

കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സിനിമയില്‍ ഇപ്പോഴും സജീവമാണ് താരം

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ സിനിമകള്‍ക്കായി പ്രേക്ഷകർ ആകാംക്ഷയോടാണ് കാത്തിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരം ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സിനിമയില്‍ ഇപ്പോഴും സജീവമാണ് താരം. അമിതാഭ് ബച്ചന്റെ പുതിയ ബ്ലോഗില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

സിനിമയില്‍ നിന്നും വിരമിക്കാന്‍ സമയമായി, തലയൊന്നു ചിന്തിക്കുന്നു. വിരലുകള്‍ മറ്റൊന്നും, ഇതൊരു സന്ദേശമാണ് എന്നാണ് ബിഗ്ബി ബ്ലോഗില്‍ കുറിച്ചത്. അതേസമയം ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് താരം ഇപ്പോൾ.

അമിതാഭ് ബച്ചനൊപ്പം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബ്രഹ്മാസ്ത്രയ്ക്ക് പുറമെ തമിഴില്‍ ഉയര്‍ന്ധ മനിതന്‍ എന്ന ചിത്രത്തിലും അടുത്തിടെ താരം അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button