CinemaGeneralLatest NewsMollywoodNEWS

സംഗീതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാനാകില്ലന്ന് തോന്നിയ സമയത്താണ് ജയേട്ടൻ വിളിച്ച് ഗുരുവായൂരപ്പന് വെള്ളി ഓടക്കുഴൽ നേരാൻ പറഞ്ഞത് ; പിന്നീട് സംഭവിച്ചത് ഇങ്ങനെ

ജയേട്ടാ എനിക്ക് സംസാരിക്കാനാകുന്നില്ല. അദ്ദേഹം ആശ്വസിപ്പിച്ചു. ഞാനറിഞ്ഞു. നീയൊരു കാര്യം ചെയ്യ്. ഗുരുവായൂരപ്പന് ഒരു വെള്ളി ഓടക്കുഴൽ നേര്

മലയാളികൾക്ക് നിരവധി മധുരമേറിയ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് ജി.വേണുഗോപാൽ. പാട്ടിലെ ഉച്ചാരണഭംഗിയും ശബ്‌ദത്തിലെ സൗകുമാര്യതയും വേണുവിനെ എന്നും വേറിട്ടു നിറുത്തി.  അങ്ങനെയുള്ളപ്പോഴും കരിയറിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ ഒരിക്കൽ അദ്ദേഹത്തിന് കടന്നു പോകേണ്ടി വന്നു. പല പ്രോഗ്രാമുകളും കാൻസൽ ചെയ്യുകയും സുഹൃത്തുക്കൾ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുകയും ചെയ്‌ത ഭീകരമായ അവസ്ഥയായിരുന്നു അതെന്ന് വേണുഗോപാൽ പറയുന്നു. ഒരിക്കലും ഓർക്കാൻ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ കൂടി ആ സ്‌ട്രഗിളിംഗിനെ കുറിച്ച് പറയുകയാണ് താരം ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ജി. വേണുഗോപാൽ മനസ് തുറന്നത്.

‘ഓർക്കാൻ പോലും വയ്യ. അതൊരു സ്‌ട്രഗിളിംഗ് പിരീഡ് ആയിരുന്നു. ഒളിച്ചിരിക്കുക, ആരോടും സംസാരിക്കാതിരിക്കുക, ഫോണെടുക്കാതിരിക്കുക, പ്രോഗ്രാംസ് ക്യാൻസൽ ചെയ്യുക…വെരി സ്‌ട്രഗിളിംഗ്. എല്ലാം തീർന്നെന്ന് കരുതി. എല്ലാം നഷ്‌ടപ്പെട്ടെന്നും. ഒരിക്കലും തിരിച്ചുവരാനാകില്ല എന്നുതന്നെയാണ് തോന്നിയത്. ഒട്ടും വയ്യാണ്ടായി. രണ്ടു മൂന്ന് ഗാനമേള ഫ്ളോപ്പായി. ആ സമയത്ത് ജയേട്ടൻ (പി.ജയചന്ദ്രൻ) വിളിച്ചു. ഞാൻ പറഞ്ഞു, ജയേട്ടാ എനിക്ക് സംസാരിക്കാനാകുന്നില്ല. അദ്ദേഹം ആശ്വസിപ്പിച്ചു. ഞാനറിഞ്ഞു. നീയൊരു കാര്യം ചെയ്യ്. ഗുരുവായൂരപ്പന് ഒരു വെള്ളി ഓടക്കുഴൽ നേര്. ആരോടും മിണ്ടരുത്. അവിടെ പോയി പെട്ടെന്ന് കൊടുക്ക്. എന്റെ കണ്ണ് നിറഞ്ഞു പോയി. റേഡിയോയിൽ ഒരു ഗായകന്റെ പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോൾ അയാൾ വെളിയിലിറങ്ങി നമ്മളെ കെട്ടിപ്പിടിക്കുന്ന പോലുള്ള ഫീലായിരുന്നു അത്’ ജി. വേണുഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button