CinemaGeneralIndian CinemaLatest NewsMollywood

‘ഞാൻ അദ്ദേഹത്തെ ഒരു മാസ്റ്റർ കമ്പോസറായി കണക്കാക്കുന്നില്ല, അദ്ദേഹത്തിന്റെ സംഗീതം സങ്കീർണ്ണമാണ്’: പി ജയചന്ദ്രൻ

മലയാളികളുടെ പ്രിയപ്പെട്ട ​ഗായകനാണ് പി ജയചന്ദ്രൻ. അദ്ദേഹം പാടിയ ഒരു ​ഗാനം പോലും മൂളാത്ത മലയാളികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി ജയചന്ദ്രൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. രവീന്ദ്രൻ മാഷ് മികച്ച സംഗീതജ്ഞൻ ആണെന്നും എന്നാൽ അദ്ദേഹത്തെ ഒരു മാസ്റ്ററായി കാണുന്നില്ലെന്നുമാണ് പി ജയചന്ദ്രൻ പറയുന്നത്.

പി ജയചന്ദ്രന്റെ വാക്കുകൾ:

ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു അവർക്ക് ശേഷം മാസ്റ്റർ എന്ന് വിളിക്കാൻ അർഹനായത് ജോൺസൻ മാത്രമാണ്. ജോൺസന് ശേഷം ആരും ‘മാസ്റ്റർ’ എന്ന് വിളിക്കപ്പെടാൻ അർഹരല്ല.

Also Read: ആ സിനിമ കണ്ടൊന്നും ചെറുപ്പക്കാർ എന്റെ സിനിമകളെ വിലയിരുത്തരുത്: വിനയൻ

രവീന്ദ്രൻ മാഷ് മികച്ച സംഗീതജ്ഞൻ ആണ്. എന്നാൽ, അദ്ദേഹത്തെ ഒരു മാസ്റ്ററായി കാണുന്നില്ല. അദ്ദേഹത്തിന്റെ സംഗീതം അനാവശ്യമായി സങ്കീർണ്ണമാണ്. എന്തിനാണ് നിങ്ങൾ സംഗീതത്തെ സങ്കീർണ്ണമാക്കുന്നത്? അദ്ദേഹത്തിന് നല്ലൊരു സംഗീത സംവിധായകൻ ആകാമായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button