CinemaGeneralHollywoodLatest NewsNEWSWOODs

ലോക പ്രശസ്ത റാപ്പർ ഡാഡി യാങ്കി സം​ഗീതം നിർത്തുന്നു, ശിഷ്ടകാലം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവക്കുന്നു

ശിഷ്ടകാലം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവക്കുന്നു

‘ഗാസോലിന’ ഹിറ്റ്മേക്കറും, ലോക പ്രശസ്ത റാപ്പറുമായ ഡാഡി യാങ്കി സം​ഗീതം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചു. തന്റെ ഇനിയുള്ള കാലം ശിഷ്ടകാലം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവക്കുന്നുവെന്നും താരം വ്യക്തമാക്കി.

അവസാനത്തെ സം​ഗീത പര്യടനം സ്വന്തം നാട്ടിൽ അതി ​ഗംഭീരമായി നടത്തിയ ശേഷമാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബാരിയോ ഫിന, കോൺകാൽമ, ഗാസോലിന, റൊംപെ എന്നിവയാണ് യാങ്കിയുടെ അതി ​ഗംഭീര ഹിറ്റു ​ഗാനങ്ങൾ.

ലാറ്റിനമേരിക്കൻ പാട്ടുകളിലൂടെയാണ് യാങ്കി ശ്രദ്ധേയനായത്. ഡെസ്പാസിറ്റോ പോലുള്ള ​ഗാനങ്ങൾ യാങ്കിയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. റാമോൺ അയാല റോഡി​ഗ്രൂസ് എന്ന യഥാർത്ഥ നാമത്തിലേക്ക് മടങ്ങി പോകുമെന്നും യാങ്കി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button