BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

പാക്കിസ്ഥാൻ ​ഗായകന്റെ ​പാട്ട് കോപ്പിയടിച്ചു, വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് സോനു നി​ഗം രം​ഗത്ത്

വൻ പ്രതിഷേധമാണ് ​ഗായകനെതിരെ ഉയരുന്നത്

പാക്കിസ്ഥാൻ ​ഗായകന്റെ ​ഗാനം കോപ്പിയടിച്ചുവെന്ന വിവാദത്തിൽ കുരുങ്ങി ബോളിവുഡ് സൂപ്പർ താരം സോനു നി​ഗം, വൻ പ്രതിഷേധമാണ് ​ഗായകനെതിരെ ഉയരുന്നത്.

സുൻ സരാ എന്ന ​ഗാനമാണ് വിവാദത്തിലായിരിക്കുന്നത്. 2009 ൽ പുറത്തിറങ്ങിയ തന്റെ ഏ ഖുദാ എന്ന ​ഗാനത്തിന്റെ കോപ്പിയാണ് സോനു നി​ഗത്തിന്റെ ​ഗാനമെന്നാണ് പ്രശസ്ത പാക്കിസ്ഥാൻ ​ഗായകൻ ഒമർ നദീം രം​ഗത്തെത്തിയത്.

ഒറിജിനൽ കോമ്പോസിഷന് ക്രെഡിറ്റ് പോലും നൽകാതെയുള്ള സോനു നി​ഗമിന്റെ രീതി ശരിയായില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. സുൻ സരയും ഏക് ഖുദായും ഒരുമിച്ച് പാക് ​ഗായകൻ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത് ദുബായിൽ എന്റെ അയൽവാസിയായ കെആർകെ എന്നറിയപ്പെടുന്ന കമാൽഖാനാണ് ഈ ​ഗാനം പാടാൻ അവശ്യപ്പെട്ടത്, ഒമറിന്റെ ​ഗാനം കേട്ടിരുന്നെങ്കിൽ ഈ പാട്ട് പാടില്ലായിരുന്നുവെന്നും നിങ്ങളുടെ പാട്ട് കേൾക്കാതെ പോയതിൽ ക്ഷമ ചോദിക്കുന്നുവെന്നും സോനു നി​ഗം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button