GeneralLatest NewsMollywoodNEWSTollywoodWOODs

ബ്രാണ്ടി ഒറ്റ വലിക്ക് കുടിച്ച്‌ തീര്‍ത്തു, പിന്നീട് അദ്ദേഹം ഇഴയുകയായിരുന്നു: സൂപ്പർ താരത്തെക്കുറിച്ച് നന്ദു

ഗുഡ്നൈറ്റ് മോഹൻ ചേട്ടൻ ഒരാളെ വിട്ട് നാല് കുപ്പി ബാലകൃഷ്ണയ്ക്ക് വേണ്ടി മാത്രമായി വാങ്ങി

തെന്നിന്ത്യൻ സൂപ്പർ താരം ബാലയ്യയുടെ മദ്യപാനം കണ്ട് താൻ അമ്പരന്ന കഥ പങ്കുവച്ചു നടൻ നന്ദു. ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് നന്ദമൂരി ബാലകൃഷ്ണ കുടിച്ചുവെന്നു നന്ദു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഈഗിള്‍ ഐ എന്ന ഫേസ്ബുക്ക് പേജിലാണ് നന്ദുവിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടത്.

READ ALSO: സ്ഥാനത്ത് തുടരാൻ അര്‍ഹനല്ല എന്നവര്‍ പറയുകയാണെങ്കില്‍ ആ നിമിഷം പടിയിറങ്ങാനുള്ള മനസ് എനിക്കുണ്ട്: രഞ്ജിത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘നമ്മള്‍ ഒരുപാട് ട്രോളുന്ന നടനാണ് ബാലകൃഷ്ണ. ഒരിക്കല്‍ ഒരു കോക്ടെയില്‍ പാര്‍ട്ടിയും അവാര്‍ഡ് വിതരണവും എല്ലാം നടക്കുകയാണ്. അസാധ്യ ഡിന്നറും ഒരു വശത്ത് ബാര്‍ സെറ്റപ്പും എല്ലാം ഉണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ആദ്യ പരിപാടി പിന്നെ ഭക്ഷണം ശേഷം ലിക്കര്‍ എന്ന രീതിയാണ്. പക്ഷെ ബോംബെയില്‍ അങ്ങനെയല്ല. പരിപാടി തുടങ്ങുമ്പോള്‍ മുതല്‍ വെള്ളമടി തുടങ്ങും. വെള്ളമടിച്ച്‌ പൂക്കുറ്റിയായശേഷമാണ് സ്റ്റേജില്‍ കയറുന്നത്. കാരണം ആര്‍‌ട്ടിസ്റ്റുകള്‍ വരാൻ രാത്രിയാകും. അവിടെയുള്ള താരങ്ങള്‍ അവരുടെ ഷൂട്ടും ഉറക്കവും എല്ലാം കഴിഞ്ഞ് രാത്രിയാകുമ്പോള്‍ കച്ചയും കെട്ടി ഇറങ്ങും. പിന്നെ പാര്‍ട്ടിയും ക്ലബ്ബും പരിപാടികളുമായിരിക്കും. അതുകൊണ്ടാണ് അവിടെ താരങ്ങള്‍ ഷൂട്ടിങിന് പന്ത്രണ്ട് മണിക്കൊക്കെ എത്തുന്നത്. നമ്മള്‍ അങ്ങനെയല്ലല്ലോ. അങ്ങനെ പരിപാടിയില്‍ പങ്കെടുക്കാൻ ബാലകൃഷ്ണ എത്തിയപ്പോള്‍ തന്നെ സീസര്‍ എന്ന ബ്രാണ്ടി വേണമെന്ന് പറഞ്ഞിരുന്നു.’

‘ഉടൻ തന്നെ ഗുഡ്നൈറ്റ് മോഹൻ ചേട്ടൻ ഒരാളെ വിട്ട് നാല് കുപ്പി ബാലകൃഷ്ണയ്ക്ക് വേണ്ടി മാത്രമായി വാങ്ങി. നമ്മളിതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അസാമാന്യ കപ്പിസിറ്റിയാണ് സാധാരണ ഒരു മനുഷ്യൻ കഴിക്കുന്ന രീതിയിലല്ല അദ്ദേഹം മദ്യപിക്കുന്നത്. ഫങ്ഷൻ നടക്കുന്നതിന് ഇടയില്‍ തന്നെ രണ്ടര കുപ്പിയോളം അദ്ദേഹം തന്നെ കുടിച്ച്‌ തീര്‍ത്തു.’

‘കുറച്ച്‌ സമയം കൂടി കഴിഞ്ഞ് അദ്ദേഹം വീണ്ടും ബാറിന്റെ അടുത്ത് വന്ന് തന്റെ ഡ്രിങ്ക് ചോദിച്ചു. ബാറില്‍ സപ്ലൈക്ക് നിന്നിരുന്ന വ്യക്തി സീസര്‍ ബ്രാണ്ടി തീര്‍ന്നുപോയെന്ന് മറുപടി പറഞ്ഞതും അദ്ദേഹം ദേഷ്യപ്പെടാൻ തുടങ്ങി. ഉടൻ ബാറിലെ മറ്റൊരു സപ്ലയര്‍ ഓടി വന്ന് ഒളിപ്പിച്ച്‌ വെച്ചിരുന്ന ഫുള്‍ ബോട്ടില്‍ എടുത്ത് കൊടുത്തു. ചോദിച്ചപ്പോള്‍ കിട്ടാത്ത ദേഷ്യം കാരണം ഒറ്റക്കുപ്പി ബ്രാണ്ടി ഒറ്റ വലിക്ക് നന്ദമൂരി ബാലകൃഷ്ണ കുടിച്ച്‌ തീര്‍ത്തു. എല്ലാവരും അന്തം വിട്ട് നിന്നു. 750 മില്ലിയും അകത്ത് പോയി.’

‘സമയം പന്ത്രണ്ട് മണിയൊക്കെയായിരുന്നു. കുപ്പി തീര്‍ത്തശേഷം കുറച്ച്‌ നേരം അവിടെ ഡയലോഗ് അടിച്ച്‌ നിന്നു. പിന്നെ ആലില വീഴുന്നത് പോലെ വീണു. ഫ്ലാറ്റായി. അദ്ദേഹം ഇഴയുകയായിരുന്നു. എല്ലാവരും ചേര്‍ന്നാണ് റൂമില്‍ കൊണ്ടുപോയി കിടത്തിയത്. പിറ്റേദിവസം അദ്ദേഹത്തിന് ഫ്ലൈറ്റില്‍ പോകേണ്ടതാണ്. രാവിലെ അദ്ദേഹത്തെ വിളിച്ചുണര്‍ത്താൻ പ്രിയൻ സാര്‍ എന്നെ വിട്ടു. അമിതമായി മദ്യപിച്ചാണല്ലോ അദ്ദേഹം പോയത്. അതുകൊണ്ട് പ്രിയൻ സാറിനും ടെൻഷൻ. അങ്ങനെ അദ്ദേഹത്തെ വിളിച്ചുണര്‍ത്താൻ ചെന്നപ്പോള്‍ കണ്ടത് ജോഗിങ് കഴിഞ്ഞ് തിരിച്ച്‌ വരുന്ന ബാലകൃഷ്ണയേയാണ്’, നന്ദു പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button