CinemaLatest NewsMollywoodNEWS

ആഷിക്ക് അബു, ഗീതു മോഹൻദാസ്, ശ്യാം പുഷ്ക്കരൻ..ഷെയ്ൻ വിഷയത്തിൽ ഇനിയെങ്കിലും വല്ലതും പറയൂയെന്ന് ഹരീഷ് പേരടി ; ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

ഫേസ്ബുക്ക് ഉപയോക്താക്കളും "ഹ ഹാ ഹാ ലോകമലയാളികൾക്ക് ഇതല്ലേ പണി", തുടങ്ങി ആക്ഷേപ ഹാസ്യമായ പ്രതികരണങ്ങൾ രേഖപ്പെടുത്തി.

നടന്‍ ഷെയ്ന്‍ നിഗം പ്രശ്‌നത്തിൽ വീണ്ടും പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഷെയിന് നിര്‍മാതാക്കള്‍ മലയാള സിനിമകളിൽ നിന്നും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പേരടി എത്തിയിരിക്കുന്നത്. ഷെയ്‌നിനോടൊപ്പം പ്രവർത്തിച്ച ഒരു കൂട്ടം വ്യത്യസ്തരും സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നവരുമായ ശ്യാം പുഷ്ക്കരൻ, ആഷിഖ് അബു, രാജീവ് രവി, ഗീതു മോഹൻദാസ് നിങ്ങൾ ഇനിയെങ്കിലും ഷെയിൻ വിഷയത്തിൽ വായ തുറക്കൂ എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പേരടി ആവശ്യപ്പെട്ടത്.

ഫേസ്ബുക്ക് ഉപയോക്താക്കളും “ഹ ഹാ ഹാ ലോകമലയാളികൾക്ക് ഇതല്ലേ പണി”, തുടങ്ങി ആക്ഷേപ ഹാസ്യമായ പ്രതികരണങ്ങൾ രേഖപ്പെടുത്തി.

“നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ…നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഷെയിൻ നീഗം എന്ന നടന്റെ പ്രശ്നം ലോകംമുഴുവനുള്ള മലയാളികൾ ചർച്ചചെയ്യുന്നു..
മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങൾക്ക് എന്താണ് പററിയത്…”, ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button