CinemaMollywoodNEWS

ഇങ്ങോട്ടേക്ക് നോക്കൂ അപരിചിത…; കിംഗ് ഫിഷിലെ പുതിയ ഗാനം പുറത്ത്

ഡാര്‍ക്ക് ഷെയ്ഡില്‍ എത്തിയിരിക്കുന്ന പുതിയ ഗാനം ചിത്രത്തിന്റെ ആകാംഷ നിലനിര്‍ത്തുന്നതിൽ വളരെയധികം ശ്രദ്ധപതിപ്പിച്ചിട്ടുള്ളതാണ്.

പ്രമുഖ നടന്‍ അനൂപ് മേനോന്‍ സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രം’കിംഗ്ഫിഷി’ലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഇങ്ങോട്ടു നോക്കൂ അപരിചിത..’ എന്നാർഥം വരുന്ന ഹേയ് സ്‌ട്രേയ്ഞ്ചര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. കിംഗ് ഫിഷ് ആന്തം എന്നാണ് ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്.

ദിവ്യാ പിള്ളയും നിരഞ്ജന അനൂപും നായികമാരായി എത്തിയിരിക്കുന്ന ചിത്രത്തിൽ, സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ രചിരിക്കുന്നതും അനൂപ് മേനോനാണ്. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ എഴുത്തും ഈണവും ആലപനവുമെല്ലാം നിർവ്വഹിച്ചിരിക്കുന്നത് ഗായിക രഞ്ജിനി ജോസാണ്.

ഡാര്‍ക്ക് ഷെയ്ഡില്‍ എത്തിയിരിക്കുന്ന പുതിയ ഗാനം ചിത്രത്തിന്റെ ആകാംഷ നിലനിര്‍ത്തുന്നതിൽ വളരെയധികം ശ്രദ്ധപതിപ്പിച്ചിട്ടുള്ളതാണ്. ചിത്രത്തിൽ മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button