CinemaGeneralLatest NewsMollywoodNEWS

ട്രോളിലൂടെ സിനിമയിൽ അവസരം ചോദിച്ചു ; ആരാധകനെ മറുപടിയുമായി അജു വർഗീസ്

നടൻ ജഗതി ശ്രീകുമാറിന്റെ ചിത്രത്തിൽ ചില്ലറ മിനുക്കു പണികൾ നടത്തി അതിനൊപ്പമാണ് ദേവലാൽ അവസരം ചോദിച്ചിരിക്കുന്നത്

ചലച്ചിത്ര പ്രവർത്തകരോട് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിക്കുന്നത് പുതിയ കാര്യം അല്ല. എന്നാൽ അവസരം ചോദിച്ചതിലെ പുതുമ കണ്ട് അഭിനയിക്കാൻ അവസരം ലഭിച്ചാലോ? നടനും നിർമാതാവുമായ അജു വർഗീസാണ് ആരാധകന് തന്റെ സിനിമയിൽ അവസരം നൽകിയത്.

അജു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന വിവരം അറിയിച്ചു സ്വന്തം ഫെയ്സ്ബുക് പേജിലിട്ട പോസ്റ്റിന്റെ കമന്റായാണു രസകരമായ അപേക്ഷയുമായി യുവാവ് എത്തിയത്. കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷാണു ട്രോളിന്റെ സഹായത്തോടെ അവസരം ചോദിച്ചത്. നടൻ ജഗതി ശ്രീകുമാറിന്റെ ചിത്രത്തിൽ ചില്ലറ മിനുക്കു പണികൾ നടത്തി അതിനൊപ്പമാണ് ദേവലാൽ ‘ഒരു റോൾ തരുമോ അജുവർഗീസ് എട്ടാ…..’ എന്ന അപേക്ഷയാണ് പോസ്റ്റ് ചെയ്തത്. റാന്നിയിലാണ് ചിത്രത്തിന്റയെ ഷൂട്ടിംഗ് നടക്കുന്നത്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു

shortlink

Related Articles

Post Your Comments


Back to top button