CinemaLatest NewsMollywoodNEWS

ജനപ്രിയനെ നായകനാക്കി പുതു പടവുമായി നാദിർഷാ….!

സൂപ്പർ ഹിറ്റുകളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃഥ്വിക്ക് റോഷൻ തുടങ്ങിയ ആക്ഷൻ കോമഡി ചിത്രങ്ങൾക്ക് ശേഷം നാദിർഷായുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന പ്രേത്യേകതകൂടിയുണ്ട് ഈ സിനിമയ്ക്ക്.

ജനപ്രിയ നായകൻ ദിലീപിനൊപ്പം പുതിയ ചിത്രവുമായി സംവിധായകൻ നാദിർഷ. കലാരംഗത്തും ജീവിതത്തിലും നല്ല സുഹൃത്തുക്കളായ ഇവർ രണ്ടാളും ചിത്രത്തിലും ഒന്നിക്കുന്നുവെന്ന ആകാംഷയിലാണ് ദിലീപ് ആരാധകർ. ‘കേശു ഈ വീടിന്റെ നാഥൻ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

സജീവ് പാഴൂർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ഈ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിതാരത്തിന്റെ നിർമാണം നിർവ്വഹിക്കുന്നത്, നാദ് ഗ്രൂപ്പാണ്. അനിൽ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവർ ചേർന്നെഴുതിയ ചിത്രത്തിലെ ഗാന വരികൾക്ക് നാദിർഷ തന്നെയാണ് സംഗീതം പകരുന്നത്.

സൂപ്പർ ഹിറ്റുകളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃഥ്വിക്ക് റോഷൻ തുടങ്ങിയ ആക്ഷൻ കോമഡി ചിത്രങ്ങൾക്ക് ശേഷം നാദിർഷായുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഈ സിനിമയ്ക്ക്.

സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button