CinemaGeneralKollywoodLatest NewsNEWS

ആരാധകന്‍റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെ കാർത്തി

ആരാധകര്‍ക്ക് കൃത്യമായ പരിഗണന നല്‍കുന്നവരാണ് തങ്ങളെന്ന് കാര്‍ത്തി ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു

തമിഴ് സിനിമയിലെ സൂപ്പർ താരമാണ് കാര്‍ത്തി. നടനും നിര്‍മ്മാതാവുമായ ശിവകുമാറിന്റയും ചേട്ടൻ സുര്യക്കും പിന്നാലെയായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമയുടെ തുടക്ക കാലത്ത്  അഭിനയിക്കാനറിയില്ലെന്ന പഴി ഈ താരപുത്രന്‍മാര്‍ക്കും കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാൽ പില്‍ക്കാലത്ത് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഈ താരങ്ങളെ ഏറ്റെടുക്കുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ തേടിയെത്തുകയായിരുന്നു ഇരുവർക്കും.

സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇവർ സജീവമാണ്. ഇപ്പോഴിതാ തന്റെ ആരാധകന്റെ വിയോഗത്തിൽ കരയുന്ന കാര്‍ത്തിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. ചെന്നൈയിലുള്ള ആരാധകരില്‍ പ്രധാനികളിലൊരാളാണ് നിത്യാനന്ദ്. അപകടത്തെത്തുടര്‍ന്നായിരുന്നു മരണം. അദ്ദേഹത്തെ അവസാനമായി കാണാന്‍ കാര്‍ത്തി നേരിട്ടെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെ നില്‍ക്കുന്ന കാര്‍ത്തിയുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ആരാധകര്‍ക്ക് കൃത്യമായ പരിഗണന നല്‍കുന്നവരാണ് തങ്ങളെന്ന് കാര്‍ത്തി ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. നിരവധി പേരാണ് കാർത്തിയുടെ ഈ പ്രവർത്തിയെ കുറിച്ച് വാചാലരായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button