Latest NewsNEWS

തമിഴില്‍ അയ്യപ്പനും കോശിയും ആകാന്‍ താരസഹോദരന്മാര്‍ ; ആവേശത്തില്‍ ആരാധകര്‍

ഈ വര്‍ഷം മലയാളികള്‍ ഏറ്റെടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പൃഥിരാജും ബിജു മേനോനും ഒന്നിച്ചഭിനയിച്ച അയ്യപ്പനും കോശിയും. ചിത്രവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്റെ വിവിധ ഭാഷകളിലേക്കുള്ള റീമേക്ക് അവകാശം നേരത്തെ വിറ്റു പോയിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും പ്രധാന വേഷങ്ങളിലെത്തുമെന്ന് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തായതുമുതല്‍ ആവേശത്തിലാണ് ആരാധകര്‍.

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ കാര്‍ത്തിയും ബിജുമേനോന്‍ ചെയ്ത അയ്യപ്പന്റെ റോളില്‍ സൂര്യയും വേഷമിടുമെന്നാണ് സൂചനകള്‍. അതേസമയം ധനുഷും വിജയ് സേതുപതിയും അയ്യപ്പനും കോശിയുമായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആടുകളം, ജിഗര്‍തണ്ട എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ കതിര്‍സേനന്‍ തമിഴ് പതിപ്പ് നിര്‍മിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ ഉണ്ടായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ അവകാശം നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം നേരത്തെ സ്വന്തമാക്കിയിരുന്നു. ജോണ്‍ എബ്രഹാമിന്റെ ജെ.എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുക. അതേസമയം തെലുങ്ക് പതിപ്പിന്റെ അവകാശം പ്രമുഖ നിര്‍മാണ കമ്പനിയായ സിതാര എന്റര്‍ടൈന്‍മെന്റ്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button