CinemaGeneralLatest NewsMollywoodNEWS

ആ മറുപടി എന്നെ ഈ മനുഷ്യന്റെ ആരാധകനാക്കി- ജയസൂര്യയെ കുറിച്ച് അസോസിയേറ്റ് സംവിധായകന്‍ റിബല്‍ വിജയ്

കഥാപാത്രമാകാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ഈ താരം

ആത്മസമർപ്പണത്തിന്റെയും അധ്വാനത്തിന്റെയും കാര്യത്തിൽ ഏതൊരു അഭിനേതാവിനും പ്രചോദനമാക്കാവുന്നതാണ് നടൻ ജയസൂര്യ. കഥാപാത്രമാകാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് ഈ താരം. ഇപ്പോഴിതാ ജയസൂര്യയുടെ ഈ ആത്മാർഥതയെ പ്രശംസിച്ച് തൃശൂർ പൂരം എന്ന സിനിമയുടെ അസോസിയേറ്റ് സംവിധായകൻ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…………

ആ നടുക്ക് നില്‍ക്കുന്ന മനുഷ്യന്‍. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കില്‍ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സര്‍ ഷോട്ട് അല്‍പം താമസിക്കുമെന്ന് പറഞ്ഞാല്‍ ഒരു കസേര ഇട്ട് ഏതെങ്കിലും കോണില്‍ ഇരിക്കും.

സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സര്‍ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവില്‍ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീന്‍ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യന്‍.

ഒരിക്കല്‍ കോളനിയില്‍ ഷൂട്ട് ചെയ്തപ്പോള്‍ മഴ പെയ്തു ഒരു ചെറിയ കുടിലില്‍ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകന്‍ ചോദിച്ചു, ‘മഴ കുറഞ്ഞിട്ടു വന്നാല്‍ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യന്‍ ഒരു മറുപടി പറഞ്ഞു, ‘രാജേഷേ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നു.’ അന്ന് ഞാന്‍ ഈ മനുഷ്യന്റെ ഫാന്‍ ആയി…ഇത് ഇപ്പോള്‍ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ

പൊരിവെയിലത്തു തൃശൂര്‍ ടൗണില്‍ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നില്‍പ്പാണ്.. സ്‌ക്രീന്‍ നോക്കുമ്പോള്‍ കണ്ണിലെ ആകാംഷയില്‍ നിന്നും ഡെഡിക്കേഷന്‍ മനസിലാക്കാം.

എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകന്‍ ഞാന്‍…

shortlink

Related Articles

Post Your Comments


Back to top button