CinemaGeneralLatest NewsMollywoodNEWS

‘ധൈര്യമായി അഭിനയിച്ച് മുന്നേറുക, സംഘം കാവലുണ്ട്’, നടി നമിത പ്രമോദിന് ഫേസ്ബുക്കിൽ ആളുമാറി പൊങ്കാല

വെല്ലുവിളിച്ചും കളിയാക്കലും ഒപ്പമുണ്ടെന്ന് വെളിപ്പെടുത്തി നമിത ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റുകൾ നിറയുകയാണ്

സിനിമാതാരം നമിത ബിജെപിയിൽ ചേർന്നു’. ഈ വാർത്ത പുറത്ത് വന്നതോടെ മലയാള സിനിമ താരം  നമിതാ പ്രമോദിന്റെ ഫെയ്സ്ബുക്ക് പേജിന് താഴെ ആശംസകളുടെ പ്രവാഹമാണ്. വെല്ലുവിളിച്ചും കളിയാക്കലും ഒപ്പമുണ്ടെന്ന് വെളിപ്പെടുത്തി നമിത ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ കമന്റുകൾ നിറയുകയാണ്. എന്നാൽ തെന്നിന്ത്യൻ സിനിമാ നടി നമിതയാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ഇത്തരം വാർത്തകൾ വരുമ്പോൾ സാമനപേരുള്ളവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇത്തരം കമന്റുകൾ നിറയുന്നത് പതിവ് കാഴ്ചയാണ്.

നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ‘ധൈര്യമായി അഭിനയിച്ച് മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്. നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.

എന്നാൽ ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button