CinemaLatest NewsMollywoodNEWS

കട്ട വിശപ്പ്…! മഞ്ഞു വാരിക്കഴിച്ചു; തരംഗമായി സൂപ്പർ താരത്തിന്റെ വീഡിയോ

ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, മേജർ രവി,ലെന തുടങ്ങിയവരാണ്, ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഒരു വിഡിയോ അങ്ങ് സമൂഹമാധ്യമത്തിൽ വ്യാപിക്കുകയാണ്. ഇതിലെന്താണ് കൗതുകമെന്ന് കയറി ചെന്ന് നോക്കിയാലാകട്ടെ, ആള് കുഞ്ചാക്കോ ബോബനാണ് പണി പറ്റിച്ചിരിക്കുന്നത്. കശ്മീരിലെ ചിത്രീകരണത്തിനിടെ ആശാൻ, വിശന്നപ്പോൾ എടുത്ത് കഴിച്ചതെന്താണെന്നോ… നല്ല ശുദ്ധമഞ്ഞു…

സംവിധായാകൻ ജിസ് ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായകനാണ് കുഞ്ചോക്കോ ബോബൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതാവട്ടെ കശ്‍മീരിലും. ഈ ചിത്രീകരണത്തിനിടയിലാണ് രണ്ടാളും കൂടി ഇത്തരത്തിലൊരു സാഹസികതയ്ക്ക് മുതിർന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നതും ജിസ് ജോയ് തന്നെയാണ്. ബോബി- സഞ്ജയ്‍യുടേതാണ് മൂലകഥ.

ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, മേജർ രവി,ലെന തുടങ്ങിയവരാണ്, ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button