CinemaGeneralLatest NewsMollywoodNEWS

റോസാപ്പൂവുമായി മമ്മൂട്ടിയോടെ പ്രണയം അഭ്യർത്ഥിച്ച ആ പയ്യൻ ഇനി സിനിമയിലെ നായകൻ

മമ്മൂക്കയ്ക്കു റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓർമയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യൻ.

ക്രോണിക് ബാച്ച്ലർ, രാക്ഷസ രാജാവ്, കരുമാടിക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ ജോമോൻ ജോഷി നായകനാകുന്നു. സന്ദീപ് അജിത്ത് കുമാർ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന സിനിമയിലൂടെയാണ് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സൗഹൃദവും, പ്രണയവും, പ്രതികാരവും നിറഞ്ഞ സിനിമ ത്രില്ലര്‍ വിഭാഗത്തിൽപെടുന്നു. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങും. മറ്റു പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കും.

സംവിധായകന്റെ വാക്കുകൾ:

നമസ്‍കാരം, അപ്പോൾ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്…നിങ്ങൾക്ക് ക്രോണിക് ബാച്ച്ലർ സിനിമയിൽ സാക്ഷാൽ മമ്മൂക്കയ്ക്കു റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓർമയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യൻ.

മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നത്തിലും “മാമ എന്റെ 100 രൂപ “എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരൻ, … അതുപോലെ രാക്ഷസരാജാവിലും, ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ് കവർന്ന നമ്മുടെ സ്വന്തം ജോമോൻ ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തിൽ എത്തുന്നു..

പത്തനംതിട്ട, ട്രിവാൻഡ്രം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഡിസംബർ അവസാന വാരം മുതൽ ചിത്രീകരണം നടക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ടും, പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു….ബാക്കി കാസ്റ്റിങ് നടക്കുന്നു, വഴിയേ അറിയിക്കും.

shortlink

Post Your Comments


Back to top button