CinemaGeneralKollywoodLatest NewsNEWS

‘തമ്പി’യിലെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകർ…!

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ചിന്മയി ശ്രീപാദയാണ് പാട്ട് പാടിയിരിക്കുന്നത്. കാര്‍ത്തിക് നേദ വരികള്‍ എഴുതിയിരിക്കുന്നു.

ഇന്ത്യയിലെ പല ഭാഷകളിലും സംവിധാനത്തിലൂടെ മികവ് തെളിയിച്ച മലയാളി, ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് തമ്പി. ‘കൈതി’ എന്ന ഹിറ്റ് ആക്ഷൻ ചിത്രത്തിന് ശേഷം, കാർത്തി നായകനാവുന്ന ഈ ചിത്രത്തിൽ, നടി ജ്യോതികയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിഖില വിമലാണ് നായിക. തമ്പിയിലെ ഒരു പ്രണയഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ചിന്മയി ശ്രീപാദയാണ് പാട്ട് പാടിയിരിക്കുന്നത്. കാര്‍ത്തിക് നേദ വരികള്‍ എഴുതിയിരിക്കുന്നു.

സത്യരാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നേരത്തെ പുറത്തിറങ്ങിയ തഎംബിയുടെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ നല്ലയളവിൽ സ്വീകാര്യത ലഭിച്ചിരുന്നു. വിയാകോം 18 പിക്‌ചേഴ്‌സും പാരലെല്‍ മൈന്‍ഡ് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറിലായിരിക്കും ഈ ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button