CinemaGeneralKollywoodLatest NewsNEWS

കറുത്ത പാന്റും വെളള ഷർട്ടും; സിമ്പിൾ ലുക്കിൽ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് ഇളയ ദളപതി

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നാണ് താരം വിവാഹ റിസപ്ഷന് എത്തിയത്.

ഇളയ ദളപതി വിജയ് പങ്കെടുത്ത ഒരു വിവാഹ റിസപ്ഷൻ വീഡിയോയണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഈ വിവാഹം ആരുടേതാണെന്നുള്ള കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. അടുത്ത ബന്ധുവിന്റെ വിവാഹമാണെന്നും അതല്ല നിർമ്മാതാവ് സേവ്യർ ബ്രിട്ടോയുടെ മകളുടെ വിവാഹത്തിനാണ് താരം പങ്കെടുത്തതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്തായാലും ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നാണ് താരം വിവാഹ റിസപ്ഷന് എത്തിയത്.

 

ആഢബര കാറായ റോൾസ് റോയിസിലാണ് വിജയ് എത്തിയത്. കാറിൽ നിന്ന് ഇറങ്ങി ഹോട്ടലിലെ ഹാളിലേയ്ക്ക് പോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെള്ള നിറത്തിലുളള ഷർട്ടും കറുത്ത നിത്തിലുള്ള പാന്റുമായിരുന്നു താരത്തിന്റെ വേഷം. വധുവരന്മാരെ അനുഗ്രഹിക്കുന്നതിന്റേയും മറ്റുള്ളവർക്കൊപ്പമുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എല്ലാവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരം കൂടിയാണ് വിജയ്.

 

shortlink

Related Articles

Post Your Comments


Back to top button