CinemaLatest NewsMollywoodNEWSUncategorized

നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി “കടയ്ക്കൽ ചന്ദ്രന്റെ ” മൗനാനുവാദത്തോടു കൂടിയാണ്: രമേശ് പിഷാരടി

കഴിഞ്ഞ ഇടവേളകളിൽ മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് വേറിട്ട ആശംസക്കുറിപ്പുമായി രമേശ് പിഷാരടി.മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാമ്മാങ്കംത്തിന്റെ വരവറിയുച്ചുകൊണ്ടുള്ള താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മാമാങ്കത്തിന്റെ പോസ്റ്ററും നടൻ പങ്കുവച്ചു.

രമേശ് പിഷാരടിയുടെ വാക്കുകളിലൂടെ ………….

“കഥാപാത്രങ്ങളായി മാറുന്നതിൽ ഒരു ചാവേർ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക ..
“ഗാനഗന്ധർവന്റെ” രണ്ടാം ഘട്ട ചർച്ചകൾക്കു ഹൈദരാബാദ് പോയപ്പോൾ ‘അമുദവന്റെ’ മിനുക്കു പണികൾ കഴിഞ്ഞെത്തിയ’YSR’നെ കണ്ടു;പിന്നീട്
കാസർഗോഡ് ലൊക്കേഷനിൽ ‘ഉണ്ട ‘യിലെ മണി സാർ ആണ് തിരക്കഥ കേട്ടത് ..ഡേറ്റ് തന്നപ്പോൾ ഞാൻ ചോദിച്ചു “ഉറപ്പല്ലേ “?അതിന്റെ മറുപടി രാജകീയമായിരുന്നു …
“രാജ സൊ ൽരതു മട്ടും താൻ സെയ്‍വ ”
പിന്നെ കുറച്ചു നാൾ ‘കലാസദൻ ഉല്ലാസായി’
സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ
“ഷെയ്‌ലോക്ക് “ആയിരുന്നു
ഇതിനിടയിൽ 2 വർഷം കൊണ്ട് മാമാങ്കം

നാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത്
മുഖ്യമന്ത്രി “കടയ്ക്കൽ ചന്ദ്രന്റെ ”
മൗനാനുവാദത്തോടു കൂടിയാണ്”

shortlink

Related Articles

Post Your Comments


Back to top button