CinemaGeneralLatest NewsMollywoodNEWS

25 വർഷങ്ങൾക്കിടയിൽ ; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകളുമായി അഹാന കൃഷ്ണ

ബിഗ് സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു

മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പമെല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. ബിഗ് സ്‌ക്രീനിനു പുറമെ മിനി സ്‌ക്രീനിലും തിളങ്ങിയിട്ടുളള താരമാണ് അദ്ദേഹം. കൃഷ്ണകുമാറിന് പിന്നാലെയാണ് മകള്‍ അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമാ പ്രവേശം. തുടര്‍ന്ന് അടുത്തിടെ ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രത്തിലൂടെ നടി മലയാളത്തിലേക്ക് ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും സജീവമായി എത്താറുണ്ട് അഹാന. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കൂടുതലായി പങ്കുവെക്കാറുളളത്. പിതാവ് കൃഷ്ണകുമാറിനും അമ്മയ്ക്കും അനിയത്തിമാര്‍ക്കുമൊപ്പമുള നടിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മിഡിയയില്‍ തരംഗമാവാറുണ്ട്.

 

ഇപ്പോഴിതാ അച്ഛന്‍ കൃഷ്ണകുമാറിനും അമ്മ സിന്ധു കൃഷ്ണയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുകൂടിയാണ് നടി ആശംസകള്‍ നേർന്നിരിക്കുന്നത്. 25 വർഷങ്ങൾക്കിടയിൽ .. അവർ വിവാഹിതരായ അതേ സ്ഥലവും അവരുടെ വിവാഹ ചിത്രം ക്ലിക്കുചെയ്ത അതേ സ്ഥലവും ഫോട്ടോഗ്രാഫർ മാത്രമാണ് വ്യത്യാസം. അപ്പോൾ ഞാൻ എവിടെയായിരുന്നു? ഉം. ഓ, ഞാൻ സ്വർഗത്തിലായിരുന്നു. അഹാന കുറിച്ചു

നടിയുടെ പോസ്റ്റിന് താഴെയായി ആരാധകരും ഇവർക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുളള താരമാണ് കൃഷ്ണകുമാര്‍. ബിഗ് സ്‌ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. സുരേഷ് ഗോപി നായകനായ കശ്മീരം എന്ന ചിത്രത്തിലൂടെയാണ് നടന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അമ്പതിലധികം സിനിമകളിലും നടന്‍ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button