CinemaGeneralLatest NewsMollywoodNEWS

കാവ്യ മാധവൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ചേർന്ന് വിജയ് ബാബുവിന് കൊടുത്ത മുട്ടൻ പണി

വിജയ് ബാബുവിന് പണി കൊടുക്കാനായി അദ്ദേഹത്തിൻറെ കൂട്ടുകാർ എല്ലാം എത്തിയിരുന്നു.

പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു ടെലിവിഷൻ പരിപാടിയാണ് ടേക്ക് ഇറ്റ് ഈസി. ബിഗ് ബോസ് വിജയി സാബുമോൻ ആണ് പരിപാടിയുടെ ആങ്കർ ആയി എത്തുന്നത്. ടേക്ക് ഇറ്റ് ഈസി പരിപാടി വഴി പണി കിട്ടിയ നടനും നിർമ്മാതാവുമായ വിജയ് ബാബുവും ചില താരങ്ങളും ഒത്തുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

നായിക നായകന്മാരുടെ ഇടയിലേക്ക് ഒരു പാവം വില്ലൻ എത്തിയാൽ എങ്ങനെ ഉണ്ടാകും എന്ന ക്യാപ്ഷ്യനോടെയാണ് ഈ എട്ടിന്റെ പണിയുടെ വീഡിയോ വൈറൽ ആകുന്നത്.

വിജയ് ബാബുവിന് പണി കൊടുക്കാനായി അദ്ദേഹത്തിൻറെ കൂട്ടുകാർ എല്ലാം എത്തിയിരുന്നു. ഒപ്പം മലയാളികളുടെ പ്രിയ നടി കാവ്യ മാധവനും. നീന എന്ന ചിത്രം ഇറങ്ങിയ സമയത്ത് ഷൂട്ട് ചെയ്ത ടേക്ക് ഇറ്റ് ഈസിയുടെ വീഡിയോ ഇപ്പോഴാണ് ചാനൽ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാവ്യ, മൈഥിലി, ആൻ, നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് തുടങ്ങിയവരാണ് സാബുവിന്റെ പ്ലാനിനു അനുസരിച്ച് അഭിനയിച്ചത്. മാത്രമല്ല അന്ന് എന്താണ് സംഭവിച്ചതെന്നും വിജയ് ഈ വീഡിയോയിലൂടെ ആരാധകർക്കായി പങ്ക് വയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button