Latest NewsNew ReleaseNEWSTV Shows

ബിഗ്‌ബോസ്സുമായ്‌ വീണ്ടും മോഹൻലാൽ;സോഷ്യൽ മീഡിയയിൽ തരംഗമായി പ്രോമോ വീഡിയോ

ബിഗ്‌ബോസ് മലയാളത്തിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറക്കി.സോഷ്യല്‍ മീഡിയയിൽ തരംഗമായ ഈ പ്രോമോ വീഡിയോയിൽ മോഹൻലാൽ തന്നെയാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പിനെക്കുറിച്ച്‌ സംസാരിച്ച്‌ വീഡിയോയില്‍ എത്തുന്നത്

മലയാള മിനിസ്‌ക്രീനിൽ കാഴ്ചയുടെ പുതുവസന്തമൊരുക്കിയ റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യനെറ് സംപ്രേഷണം ചെയ്‌ത ബിഗ് ബോസ്.മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ അവതാരകനായ ബിഗ്ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ വിജയകരമായിട്ടാണ് പൂർത്തീകരിച്ചത്. ബിഗ് ബോസിന്റെ ആദ്യ പതിപ്പ് വിജയമായതോടെ രണ്ടാം സീസണിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

കാത്തിരിപ്പിനൊടുവിൽ ബിഗ്‌ബോസ് രണ്ടാംസീസൺ ഉടൻ ആരംഭിക്കുമെന്ന് ഏഷ്യാനെറ്റ് തന്നെയാണ് പുറത്തുവിട്ടത്.അടുത്ത വർഷമാദ്യം ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ ഡേറ്റ് ചാനൽ പുറത്തുവിട്ടിട്ടില്ല.മോഹൻലാൽ അവതാരകനാകുന്ന ബിഗ്‌ബോസിൽ ഇത്തവണ ആരൊക്കെ മത്സരാർത്ഥികളായ് എത്തും എന്നത് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നു.

ആകാംഷകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ചാനൽ ബിഗ്‌ബോസ് മലയാളത്തിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറക്കി.സോഷ്യല്‍ മീഡിയയിൽ തരംഗമായ ഈ പ്രോമോ വീഡിയോയിൽ മോഹൻലാൽ തന്നെയാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പിനെക്കുറിച്ച്‌ സംസാരിച്ച്‌ വീഡിയോയില്‍ എത്തുന്നത്.കേരളീയ വേഷത്തിൽ എത്തുന്ന മോഹൻലാൽ ബിഗ് ബോസ് രണ്ടാം സീസണിന്റെ ടാഗ് ലൈനും പറയുന്നുണ്ട്.”ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍” എന്നാണ് പുതിയ പതിപ്പിന്റെ ടാഗ് ലൈന്‍.

നിലവില്‍ ജനുവരി ആദ്യ ആഴ്ചയില്‍ ബിഗ് ബോസ് മലയാളം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഗായികയും നടിയുമായ റിമി ടോമി ഇത്തവണ ബിഗ് ബോസിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. പേളിക്ക് പകരം നില്‍ക്കാന്‍ പറ്റിയൊരു അവതാരക റിമി ടോമിയാണെന്നാണ് പലരുടെയും നിഗമനം. റിമി ടോമിക്കൊപ്പം നടിയും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി, അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ. ഗായിക അമൃതാ സുരേഷ്, ടിക്ക് ടോക്ക് താരം ഫുക്രു, ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ ആര്യ, അവതാരികയും നടിയുമായ അലീന പടിക്കല്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button