BollywoodCinemaGeneralLatest NewsNew ReleaseNEWS

സിനിമാലോകം അടക്കിവാഴാൻ വീണ്ടും മസിൽഖാൻ ;ദബാംഗ് 3 പോസ്റ്റർ പുറത്തിറങ്ങി

കിച്ച സുദീപ് ആണ് ചിത്രത്തിലെ വില്ലന്‍. ചിത്രം കന്നഡ, തമിഴ്, തെലുങ്ക് ഡബ്ബ് പതിപ്പുകള്‍ക്കൊപ്പം 2019 ഡിസംബര്‍ 20 ന് ഹിന്ദിയില്‍ റിലീസ് ചെയ്യും

ഹിറ്റ്‌ ചിത്രങ്ങളുടെ തോഴൻ സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ദബാംഗ് 3. ദബാംഗ് സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. 2012-ല്‍ പുറത്തിറങ്ങിയ ദബാംഗ് 2 എന്ന ചിത്രത്തിന്‍റെ തുടർച്ചയായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.  ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവ ആണ്.  ദിലീപ് ശുക്ലയുടെ കഥക്ക് പ്രഭുദേവയും, ദിലീപ് ശുക്ലയും ചേര്‍ന്നാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോനാക്ഷി സിന്‍ഹ ആണ് ചിത്രത്തിലെ നായിക.

സല്‍മാന്‍ ഖാന്‍ ഫിലിംസ്, അര്‍ബാസ് ഖാന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന്  ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അര്‍ബാസ് ഖാന്‍, മഹി ഗില്‍ എന്നിവര്‍ മുന്‍ ചിത്രങ്ങളിലെ  അവരുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നു, കിച്ച സുദീപ് ആണ് ചിത്രത്തിലെ വില്ലന്‍. ചിത്രം കന്നഡ, തമിഴ്, തെലുങ്ക് ഡബ്ബ് പതിപ്പുകള്‍ക്കൊപ്പം 2019 ഡിസംബര്‍ 20 ന് ഹിന്ദിയില്‍ റിലീസ് ചെയ്യും.ദബാംഗ് 1 ,ദബാംഗ് 2  ചിത്രങ്ങൾ വൻവിജയങ്ങളായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button